ഉം…””” എന്നെ മൈൻഡ് ചെയ്യാതെ മൂളി
പാപ്പം കഴിച്ചോ വാവ….””” അതിനും മൂളൽ മാത്രം…… എനിക്ക് വല്ലാതെ കലി കേറി…
ദേ തള്ളേ…. ഇപ്പൊ കുറച്ചായല്ലോ ഇത് തുടങ്ങിയിട്ട്…. എനിക്ക് അങ്ങോട്ട് ചൊരിഞ്ഞു വരുന്നുണ്ടോ??
എന്നാ അങ്ങോട്ട് മാറി നിന്നു ചൊറി…”” എൻ്റെ ഗ്യാസ് തള്ള അടിച്ച് കളഞ്ഞു…. വിട്ട് കൊടുക്കാൻ തയാറായില്ല….
ഡീ സീത കിളവി…. തള്ളേ…. എന്താ നിങ്ങളെ പ്രശ്നം…”” വായിലുള്ളത് പുറത്ത് ചാടിയില്ലോ ഈശ്വരാ…. അതോടെ സീതമ്മയുടെ മുഖം കാർമേഘം കൊണ്ട് മൂടി…
ടാ …പട്ടി തെണ്ടി ആരാടാ കിളവി … നീ ആരയാടാ കൊരങ്ങാ ‘ഡീ’ എന്ന് വിളിച്ചത്….””” കൊണ്ടു കൊണ്ടു തള്ളക്ക് കൊണ്ടു…. എനിക്കന്ന് സുഖിച്ച് വന്നു….. മനുഷ്യനിവിടെ കണ്ണെത്താ നാട്ടിൽ നിന്നും വിളികുബോ തള്ളക്ക് ജാഡ… കാണിച്ച് തരാം…. ആഹാ അങ്ങനെ വിട്ടാ പറ്റുമോ…..
അയ്യേ ഒരു ഐശ്വര്യ റായി വന്നിരിക്കുന്നു…. നാണമുണ്ടോ തള്ളേ… പത്ത് നാൽപ്പത് വയസായിട്ടും മുടിയും ഡ്രൈ ചെയ്തു…. മേകപ്പുമിട്ടു നടക്കാൻ….ഒന്നുമില്ലെങ്കിലും പോത്ത് പോലെ വളർന്ന രണ്ടുമക്കളുള്ള കാര്യമെങ്കിലും ഓർത്തൂടെ””””… അമ്മയുടെ മുഖം മാറി…. മുഖം ആകെ കറുക്കാൻ തുടങ്ങി….. പറഞ്ഞതു കൂടിപ്പോയോന്ന് എനിക്കും തോന്നി…. ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…
അല്ലെങ്കിലും എന്നെയൊന്നും ആർക്കും വേണ്ടല്ലോ….. ഭർത്താവ് മരിച്ചിട്ടും മക്കളെ പൊന്നു പോലെയാണ് നോക്കിയത്…. ഒരു കുറവും വേരുത്തിയിട്ടില്ല ഈ സീത… വളർന്നു വലുതായി വലിയ നിലയിൽ എത്തിയപ്പോ എന്നെ ആർക്കും വേണ്ടാ… ഞാൻ ഇവിടെ ചത്തേ…അതോ ജീവനോടെ ഉണ്ടോയെന്ന് ചോദിക്കാൻ പോലും ആരുമില്ല….. ഏതോ പെണ്ണ് വേണ്ടെന്ന് പറഞ്ഞതിന് അമ്മയെ ഉപേക്ഷിച്ച മകനും…. ആരെയോ ബോധിപ്പിക്കാൻ മാത്രം വരുന്ന മറ്റൊരു പുത്രനും…. മടുത്തു എനിക്ക് ഈ ജീവിതം…. ഞാൻ ചത്താ ആർക്കും ഒരു നഷ്ടവുമില്ലോ… എന്നോട് ആർക്കും സ്നേഹമില്ലലോ….””” കൈ രണ്ടും കൊണ്ട് മുഖം മൂടി മേശയിൽ തല വെച്ച് കിടന്നു കരഞ്ഞു…… എന്താന്ന് അറിയില്ല എൻ്റെ ലോല മനസ്സാണ് ആരെങ്കിലും മുന്നിൽ നിന്നും കരഞ്ഞാൽ ഞാൻ ആകെ ഡെൾ ആയി പോകും… അതും എൻ്റെ അമ്മ എൻ്റെ മുന്നില് നിന്നു കരയുമ്പോ പിന്ന പറയാനുണ്ടോ…. എനിക്ക് ആകെ വല്ലാത്ത കുറ്റബോധം തോന്നി തുടങ്ങി…