തപോവനം [Jeevan Jeevitham]

Posted by

കുറച്ചു നേരം കഴിഞ്ഞപ്പോ അവർ വീട്ടിലേക്ക് പോയി ഞാനും അമ്മയും മാത്രമായ്

ഞാൻ -അമ്മേ മനസിന്‌ ഇപ്പൊ ഒരു സുഖം ഉണ്ടല്ലേ.. മുഖത്തെ ആ ദേഷ്യഭാവം ഒക്കെ പോയി അമ്മ ഒന്നുകൂടെ സുന്ദരി ആയി അമ്മ-മോനു അമ്മയോട് ദേഷ്യം ആയിരുന്നോ ഞാൻ -പേടിയായിരുന്നു അമ്മ -സോറി മോനു ഞാൻ നിന്റെ ഫ്രീഡം എല്ലാം കളഞ്ഞു അമ്മയോട് ക്ഷമിക്ക് ഞാൻ അമ്മയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു സാരമില്ല അമ്മേ അതൊന്നും എന്റെ മനസ്സിൽ ഇല്ല

കുഞ്ഞമ്മ കഴിഞ്ഞ പ്രാവശ്യം വന്നപ്പോ നിനക്ക് ഒരു ഗിഫ്റ്റ് കൊണ്ട് വന്നിരുന്നു ഞാൻ അതു കാണിക്കാതെ വച്ചിരിക്കുവായിരുന്നു

ഞാൻ- എന്ത് ഗിഫ്റ്റ് അമ്മ -ഒരു സ്മാർട്ട്‌ ഫോൺ ഞാൻ -അയ്യോ എവിടെ, എനിക്ക് താ അമ്മേ പ്ലീസ് അമ്മ -പഠിത്തം ഉഴപ്പരുത്, ഇന്നാ ഫോൺ അമ്മയുടെ ഒരു ഫ്രീ സിം ഞാൻ അതിൽ ഇട്ടു വാട്സ്ആപ്പ് ഫേസ്ബുക് ഒക്കെ ഇട്ടു ആദ്യം കുഞ്ഞമ്മയെ വിളിച്ചു താങ്ക്സ് പറഞ്ഞു ഫോണിലൂടെ ഒരുമ്മയും കൊടുത്തു

പിന്നെ ദേവിക ആന്റിയെ വിളിച്ചു അമൽ ന്റെ നമ്പർ വാങ്ങി മെസ്സേജ് വിട്ടു

സന്തോഷം പൂവിടാൻ തുടങ്ങി അങ്ങനെ…

പ്രഭാഷണം കഴിയാറായി ലാസ്റ്റ് ദിവസം ഞങ്ങളും കൂടെ പോയി 70-75 വയസ്സ് വരുന്ന നല്ല വെള്ള താടിയുള്ള ഒരു സ്വാമിജി, കൂടെ 55 വയസ്സ് വരുന്നു ഒരു ശിഷ്യൻ കൂടെ ഉണ്ടായിരുന്നു ശ്രീധർമൻ എന്നായിരുന്നു ആ പുള്ളിയുടെ പേര് ഞങ്ങളെ കണ്ടതും സ്വാമി കൈനീട്ടി വിളിച്ചു എന്നിട്ട് പറഞ്ഞു പെട്ടന്ന് പോകരുത് പ്രഭാഷണം കഴിഞ്ഞു ഞങ്ങൾ സ്വാമിയുടെ മുറിയിൽ ചെന്ന് അവിടെ വച്ചു സ്വാമി ശിഷ്യനോട് പറഞ്ഞു മക്കൾക്ക്‌ കഴിക്കാൻ കൊണ്ട് വരാൻ അയ്യാൾ പോയതും ഞങ്ങൾ നാലുപേരും സ്വാമിയുടെ ഇരുപ്പിടത്തിന്റെ താഴെ ഇരുന്നു അപ്പൊ സ്വാമി- മക്കൾ രണ്ടുപേരും എന്റെ അടുത്തു വന്നിരിക്കാൻ ഞങ്ങൾ അമ്മമാരെ നോക്കി അവർ തലയാട്ടി.. ഞങ്ങൾ സ്വാമിയുടെ ഇരുവശത്തുമായിരുന്നു

സ്വാമി ഞങ്ങളുടെ പേരും വിശേഷം ഒക്കെ ചോദിച്ചു അപ്പോഴേക്കും ശ്രീധർമൻ അവിടേക്ക് ഒരു പാത്രം നിറയെ പ്രസാദവും ആയിവന്നു

Leave a Reply

Your email address will not be published. Required fields are marked *