സുബൈദയുടെ മരണം കഴിഞ്ഞ് രണ്ടു മൂന്നാഴ്ച കടന്നു പോയി. എസ്റ്റേറ്റും പരിസരങ്ങളും സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തി.
സമയം പ്രഭാതം. ഹാരിസൺ തന്റെ പഠനമുറിയിലിരുന്ന് പൈപ്പ് പുകയ്ക്കുന്നു.
“മാനേജരങ്ങുന്നിന്റെ ഭാര്യയും മറ്റൊരു സ്ത്രീയും വന്നിരിക്കുന്നു.” ജോലിക്കാരൻ മുനിസ്വാമി വന്ന് പറഞ്ഞു.
“അവരോട് ഇരിക്കാൻ പറയൂ.” ഹാരിസൺ പൈപ്പ് കെടുത്തി ടേബിളിൽ വെച്ചു. ബെഡ്റൂമിലെത്തി തന്റെ വസ്ത്രം മാറി പൂമുഖത്തേക്ക് വന്നു.
കസേരയിലിരിക്കുന്ന ജാസ്മിനും കൂടെയുള്ള സ്ത്രീയും എഴുന്നേറ്റു.
“ഗുഡ്മോണിങ് സർ.” രണ്ടു പേരും ഒരുമിച്ച് പറഞ്ഞു.
“ഗുഡ് മോണിങ്. ഇരിക്കൂ.”
“ഇത് എന്റെ ഫ്രണ്ട് ആലീസ്.” ജാസ്മിൻ കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തി.
ഹാരിസൺ അവളെ സൂക്ഷിച്ചു നോക്കി. സുന്ദരിയായ ഒരു യുവതി. ഒരു മുപ്പത് മുപ്പത്തിയഞ്ചു വയസ്സു പ്രായം വരും. ഒതുങ്ങിയ ശരീരഘടന. മാദകസൗന്ദര്യം എന്നു പറയാനാവില്ല. പക്ഷേ എന്തോ ഒരു പ്രത്യേകത അവൾക്കുണ്ട്. ജാസ്മിൻ തന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചിരിക്കുന്നു. ഒരു സുന്ദരിയെ തനിക്കു പരിചയപ്പെടുത്തിയിരിക്കുന്നു. ഹാരിസൺ ജാസ്മിനെ വശത്താക്കിയതിന്റെ ലക്ഷ്യം അതാണ്. വിവാഹിതകളായ സുന്ദരികളെ തനിക്ക് എത്തിച്ചു തരിക. അവരുമായി തനിക്ക് ഇണചേരണം. അതിന് ശേഷം രക്തപാനം. അതിലൂടെ അവരുടെ ജീവരക്തവും ലൈംഗികബന്ധത്തിലൂടെ ഊർജ്ജവും തന്നിലേക്ക് ചേരും. താൻ അജയ്യനായി നൂറ്റാണ്ടുകളോളം മരണമില്ലാത്തവനായി ജീവിക്കും. ജാസ്മിൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പക്ഷേ അവളെയും സുഖിപ്പിക്കണം.
ഹാരിസൺ ആലീസിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആലീസ് അയാളെ നോക്കി. അയാളുടെ തീഷ്ണമായ നോട്ടം അവളിൽ പതിച്ചു. ഇളം നീല നിറമുള്ള സാരിയും അതിന് ചേരുന്ന ബ്ലൗസുമാണ് ആലീസിന്റെ വേഷം. നേർത്ത സാരിയിലൂടെ അവളുടെ ഉയർന്ന മാറിടവും മനോഹരമായ അടിവയറും പോക്കിൾക്കുഴിയുമെല്ലാം ദൃശ്യമായിരുന്നു.
അയാളുടെ നീലക്കണ്ണുകൾ അവളുടെ അംഗവടിവുകളിലാണ് എന്ന് മനസ്സിലാക്കിയ ആലീസ് നാണം കൊണ്ട് ചൂളി.
“ജാസ്മിൻ, തന്റെ കൂട്ടുകാരി വലിയ നാണക്കാരിയാണല്ലോ.” ഹാരിസൺ പറഞ്ഞു.
“എന്തിന് നാണിക്കാൻ, നാണമൊക്കെ പതിയെ മാറില്ലേ.” ജാസ്മിൻ അർത്ഥം വെച്ചു പറഞ്ഞിട്ട് ഹാരിസണെ നോക്കി കണ്ണിറുക്കി.
“അല്ല രണ്ടു പേരും കാലത്തെ തന്നെ എന്താ വന്നത്?” ഹാരിസൺ ചോദിച്ചു.
“ഞായറാഴ്ച ഒരു ഫങ്ഷനുണ്ട്. എസ്റ്റേറ്റിലെ സ്ത്രീകളുടെ ഒരു കൂട്ടായ്മ. സാറിനെ അതിന് ക്ഷണിക്കാനാണ് വന്നത്. വൈകുന്നേരം ഏഴുമണിക്കാണ് പരിപാടി. ലയങ്ങളുടെ മുന്നിലുള്ള മൈതാനത്ത്. സാർ തീർച്ചയായും വരണം.”