ഹേമ : അജു ഹോസ്പിറ്റലിലേക്ക് പോവല്ലേ?
ഞാൻ : ആ ചേച്ചി
ഹേമ : ഞാനും വരുന്നുണ്ട്
ഞാൻ : മം…
കവറ് ഹേമയുടെ കൈയിൽ കൊടുത്ത് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി, ഹേമ പുറകിൽ കയറിയതും ബൈക്ക് മുന്നോട്ടെടുത്ത്
ഞാൻ : കൊച്ച്?
ഹേമ : അച്ഛനും അമ്മയും ഉണ്ടല്ലോ അവിടെ, അവര് നോക്കിക്കോളും
ഞാൻ : മം…
ഹോസ്പിറ്റലിൽ എത്തിയതും ബീനയുടെ കോൾ വന്നു, ഹേമയെ അകത്തേക്ക് പറഞ്ഞു വിട്ട് കോളെടുത്ത്
ഞാൻ : ആ ആന്റി..
ബീന : വരുന്നില്ലേ അജു?
ഞാൻ : ഞാൻ കുറച്ചു ദിവസത്തേക്ക് ഉണ്ടാവില്ല ആന്റി
ബീന : എന്ത് പറ്റി?
ഞാൻ : അച്ഛൻ ഹോസ്പിറ്റലിലാണ്
ബീന : എന്താ പറ്റിയത്?
ഞാൻ : ഷുഗറ് ഡൗണായതാ
ബീന : ഓ വേറെ കുഴപ്പമൊന്നുമില്ലല്ലോ
ഞാൻ : ഏയ് ഇല്ല ആന്റി
ബീന : ഏത് ഹോസ്പിറ്റലിലാ
ഞാൻ : ഇവിടെ ബസ്സ് സ്റ്റാൻഡിനടുത്തുള്ള
ബീന : ആ എന്നാ ശരി അജു
ഞാൻ : മം..
കോള് കട്ടാക്കി ഞാൻ ഹോസ്പിറ്റലിലേക്ക് കയറി, ഒരു മണിക്കൂർ കഴിഞ്ഞ് സീനത്തിന്റെ കോള് വന്നു, കോളെടുത്ത്
ഞാൻ : ആ പറയ് ഇത്ത
സീനത്ത് : ഞാനിവിടെ ഹോസ്പിറ്റലിന്റെ താഴെയുണ്ട്
ഞാൻ : ഏ… ഞാനിപ്പൊ വരാം
എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ വേഗം ഹോസ്പിറ്റലിന് പുറത്തേക്ക് ചെന്നു, അവിടെ മരത്തിന്റെ ചുവട്ടിൽ പർദ്ദയിട്ട് നിൽക്കുന്ന സീനത്ത് എന്നെ കൈ കാണിച്ചു, അങ്ങോട്ട് ചെന്ന്
ഞാൻ : ഇത്ത എന്താ വന്നേ?
സീനത്ത് : എനിക്ക് വന്നൂടെ
ഞാൻ : അതല്ല…
സീനത്ത് : മം… അച്ഛന് എങ്ങനുണ്ട്?
ഞാൻ : കുഴപ്പമൊന്നുമില്ല, വൈകിട്ട് വാർഡിലേക്ക് മാറ്റാന്ന് പറഞ്ഞട്ടുണ്ട്
കൈയിൽ ചുരുട്ടി പിടിച്ച കുറച്ചധികം ക്യാഷ് എനിക്ക് നേരെ നീട്ടി
സീനത്ത് : ഇത് വെച്ചോ
ഞാൻ : ഏയ് ഇതൊന്നും വേണ്ട ഇത്ത, അച്ഛന് കമ്പനിയിൽ നിന്നും മെഡിക്കൽ ഇൻഷുറൻസൊക്കെയുള്ളതാ