രഞ്ജിനി : എവിടെന്ന്…
ഞാൻ : അവൻ ജോലിക്കൊന്നും പോണില്ലേ?
രഞ്ജിനി : പിന്നെ ജോലി, ഏത് നേരവും താമരയായി നടക്കുന്നവന് ആര് ജോലി കൊടുക്കാനാ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ ബെസ്റ്റ് നിങ്ങളൊക്കെയല്ലേ കമ്പനി അതാവും
എന്റെ കൈയിൽ വീണ്ടും അടിച്ച്
രഞ്ജിനി : വെക്കല്ലേ…
ഞാൻ : മം… അന്ന് രാത്രി നടന്ന വല്ലതും ഓർമ്മയുണ്ടോ?
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : ആ കുറച്ചൊക്കെ…
ഞാൻ : ഹമ് ബാക്കി ഞാൻ പറഞ്ഞു തരാം, എന്താ അന്ന് ചേച്ചി കാണിച്ചു കൂട്ടിയത്
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : കുറച്ചു ഓവറായിരുന്നല്ലേ…
ഞാൻ : കുറച്ചൊന്നുമല്ല നല്ല ഓവറായിരുന്നു
രഞ്ജിനി : മം.. വേറെ ആരോടും പറഞ്ഞിട്ടില്ലല്ലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇതുവരെയില്ല, പറയണോ..
രഞ്ജിനി : അയ്യോ വേണ്ട…
ഞാൻ : മം… അന്ന് കണ്ടതിനേക്കാളും തടി കൂടിയിട്ടുണ്ട് ചേച്ചിക്ക് അതാ പെട്ടെന്ന് മനസിലാകാത്തത്
രഞ്ജിനി : പിന്നെ അത്രയൊന്നും കൂടിയിട്ടില്ല
ഞാൻ : എന്നാ എനിക്ക് തോന്നുന്നതാവും, അല്ല ചേച്ചിക്ക് എങ്ങനെയാ എന്നെ ഇത്ര പെട്ടെന്ന് മനസിലായത്
രഞ്ജിനി : ഞാൻ നിന്നെ ദിവസോം കാണുന്നതല്ലേ, കുറച്ചു താടിയും മീശയും വന്നതല്ലാതെ നിനക്ക് വേറെ ഒരു മാറ്റവും ഇല്ല
ആശ്ചര്യത്തിൽ
ഞാൻ : ഏ… എന്നെ എവിടെയാ കാണുന്നത്?
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : അതോ…സുധിയുടെ മുറിയിൽ, കല്യാണത്തിന് എടുത്ത നിങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ അവൻ മുറിയിൽ ഒട്ടിച്ചു വെച്ചട്ടുണ്ട്
ഞാൻ : ഓ അങ്ങനെ… അല്ല ചേച്ചി അവിടെയാണോ ഇപ്പൊ
രഞ്ജിനി മറുപടി പറയാൻ വന്നതും മീനുമായി അമ്മ വന്നു, ഒരു മീൻ എനിക്ക് തന്ന് ഒരണ്ണം രഞ്ജിനിക്കും കൊടുക്കും നേരം
ഞാൻ : അമ്മേ ഇത് എന്റെ കൂടെ പഠിച്ച കൂട്ടുകാരന്റെ ചെറിയമ്മയാണ്
അമ്മ : ആണോ…അപ്പൊ ഇവിടടുത്താണോ മോൾടെ വീട്?
രഞ്ജിനി : അടുത്തല്ല ചേച്ചി, ഇവിടെന്ന് കുറച്ചു ദൂരം ഉണ്ട്
അമ്മ : മം..