‘ എന്നിട്ടാണോ വീണ്ടും ചോദിക്കുന്നത് ‘ എന്ന് മനസ്സിൽ പറയും നേരം
രഞ്ജിനി : ജോലി നോക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു
ഞാൻ : ആ…നോക്കുന്നുണ്ട്
രഞ്ജിനി : കളക്ഷൻ ജോലിക്ക് പോവാൻ താല്പര്യമുണ്ടോ?
ഞാൻ : എന്ത് കളക്ഷൻ?
രഞ്ജിനി : കുറിയുടെ…
ഞാൻ : ഏയ് ഇല്ല ചേച്ചി വേറെ ഒരു ജോലി റെഡിയായിട്ടുണ്ട്
രഞ്ജിനി : മം ഞാൻ ചോദിച്ചുന്നുള്ളു
ഞാൻ : മം…
അടുക്കളയിൽ മീൻ വറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് കണ്ണോടിച്ച് എന്റെ അടുത്തേക്ക് ചാഞ്ഞ്, ശബ്ദം താഴ്ത്തി
രഞ്ജിനി : എന്നെ എവിടെയെങ്കിലും ഇതിന് മുൻപ് കണ്ടിട്ടുണ്ടോ?
തലയുയർത്തി രഞ്ജിനിയെ ഒന്ന് നോക്കി
ഞാൻ : എവിടെയോ കണ്ടപോലെയുണ്ട്
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : നിന്റെ കൂടെ പത്തിൽ പഠിച്ച സുധിയെ ഓർമ്മയുണ്ടോ?
ഞാൻ : ആ…സുധിയുടെ
ചിരിച്ചു കൊണ്ട്
രഞ്ജിനി : അപ്പൊ എന്നെ ഒട്ടും ഓർമ്മയില്ലല്ലേ നിനക്ക്, ഹമ് കൊള്ളാം
ഞാൻ : സുധിയുടെ ആരാ..?
രഞ്ജിനി : അവന്റെ അമ്മയുടെ അനിയത്തിയാ ഞാൻ, പേര് രഞ്ജിനി, ഇപ്പൊ ഓർമ്മ വന്നോ
ഞാൻ : ആ… മനസ്സിലായി, അവന്റെ ചേച്ചിയുടെ കല്യാണത്തിന് കണ്ടതല്ലേ
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : മം…അത് തന്നെ, പക്ഷെ നമ്മള് പരിചയപ്പെട്ടത് തലേന്ന് രാത്രിയാണ്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അത് പിന്നെ മറക്കാൻ പറ്റോ, അന്ന് അടിച്ചു ഫിറ്റായപ്പോ ഞാനല്ലേ പിടിച്ചു കൊണ്ട് പോയത്
എന്റെ കൈയിൽ അടിച്ച്
രഞ്ജിനി : ഒന്ന് പതുക്കെ പറയടാ…അമ്മ കേൾക്കും
ശബ്ദം താഴ്ത്തി
ഞാൻ : ഓഹ് സോറി ചേച്ചി
രഞ്ജിനി : ഹമ്.. ഇത് നിന്റെ വീടാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല
ഞാൻ : അല്ല അവനിപ്പോ എവിടെയാ? പത്ത് തോറ്റതിൽ പിന്നെ ഒരു വിവരവും ഇല്ലല്ലോ
നേരെയിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ട്
രഞ്ജിനി : ഓ..അവനവിടെ തെക്ക് വടക്ക് കറങ്ങി നടപ്പുണ്ട്
ചിരിച്ചു കൊണ്ട്
ഞാൻ : ഒരു മാറ്റവും ഇല്ലല്ലേ?