എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

സീനത്ത് : സമയം ഒരുപാടായില്ലേ ഇന്നിനി വേണ്ടെന്ന് വെച്ചു

രഞ്ജിനി : ഞാൻ കാരണമാണല്ലേ വൈകിയത്

അങ്ങോട്ട്‌ വന്ന

ബീന : ആ അത് ഒരു കാരണമാ…

ഞാൻ : ഏയ്‌ അതൊന്നുമല്ല ഇവര് മടി പിടിച്ചിട്ട, ചേച്ചി പറ

രഞ്ജിനി : എന്നാ എന്നെയൊന്നു ബസ്സ് സ്റ്റാൻഡ് വരെ കൊണ്ടുവിടോ, നാല് മണിക്ക് മുന്നേ ഓഫീസിൽ എത്തണം നടന്നു പോയാൽ എത്തില്ല

ഞാൻ : അതിനെന്താ ഞാൻ വരാം

എന്റെ മറുപടി കേട്ട് സീനത്ത് എന്നെയൊന്നു ദേഷ്യത്തിൽ നോക്കി, രഞ്ജിനി റോഡിലേക്ക് ഇറങ്ങിയതും സീനത്തിനേയും ബീനയേയും നോക്കി

ഞാൻ : ഞാൻ എന്നാ നാളെ വരാം

മണ്ണും ചാരി നിന്നവൾ ആണിനേയും കൊണ്ട് പോയ അവസ്ഥയിൽ സീനത്തും ബീനയും നോക്കി നിൽക്കും നേരം ഞാൻ രഞ്ജിനിയെ ബൈക്കിൽ കയറ്റി വണ്ടി വിട്ടു, ബസ്സ് സ്റ്റാൻഡിലേക്ക് പോവും നേരം

രഞ്ജിനി : നിന്നെ ഇവിടെ എല്ലാവർക്കും വലിയ കാര്യമാണല്ലോടാ

ചിരിച്ചു കൊണ്ട്

ഞാൻ : അതെന്താണിപ്പോ അങ്ങനെ തോന്നാൻ

രഞ്ജിനി : ഒറ്റടിക്കല്ലേ എട്ട് കുറി കിട്ടിയത്

ഞാൻ : ഓ… അതൊക്കെ സിമ്പിളല്ലേ, അല്ല എന്റെ ട്രീറ്റ് മറക്കണ്ട

രഞ്ജിനി : അതൊക്കെ തരാം, എന്താന്ന് വെച്ചാൽ പറഞ്ഞാൽ മതി

ഞാൻ : ബണ്ണും പാലും കിട്ടോ?

എന്റെ മേലേക്ക് ചാഞ്ഞു കിടന്ന്

രഞ്ജിനി : എന്തോന്നാ… കേട്ടില്ല

ഞാൻ : കേട്ടില്ലേ.. ഭാഗ്യം

രഞ്ജിനി : പറയടാ എന്താ വേണ്ടത്?

ഞാൻ : അതൊക്കെ ഞാൻ സൗകര്യം പോലെ ചോദിച്ചു മേടിച്ചോളാം ചേച്ചി, ഇപ്പൊ ഒന്നും വേണ്ട

രഞ്ജിനി : മം…പിന്നെ നാളെ നീ ഇവിടെ ഉണ്ടാവോ

ഞാൻ : എന്തിനാ?

രഞ്ജിനി : ഇവിടെയുള്ള ബാക്കി വീടൊക്കെയൊന്നു കേറാൻ

ഞാൻ : അയ്യടാ കൊള്ളാലോ പൂതി, നനഞ്ഞ ഇടം നോക്കിയങ്ങ് കുഴിക്കുവാണല്ലോ

തോളിൽ ഇരുന്ന വലതു കൈ എടുത്ത് എന്റെ വയറിൽ ചുറ്റി, ചിരിച്ചു കൊണ്ട്

രഞ്ജിനി : ഒന്ന് സഹായിക്കടാ

Leave a Reply

Your email address will not be published. Required fields are marked *