പിന്നെ, വേറെ രണ്ടുകാര്യം കൂടി പറഞ്ഞു.
എന്താ മോളെ ……… എന്തൊക്കെയാണ് പറഞ്ഞത് ??
ഒന്നാമത്തേത് ഏട്ടൻ വരുമ്പോൾ അങ്ങോടൊന്നു വിളിക്കണം എന്ന് പറഞ്ഞു. മറ്റന്നാൾ മുതൽ അവിടെ ജോലി തുടങ്ങണമെന്ന്.. രണ്ടാമത് ബൈക്ക് വാങ്ങാൻ പൈസ ഒപ്പിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഇക്ക സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.””
അതുകൊള്ളാമല്ലോ ?? എന്റെ മോളെ ഒരു വണ്ടി ചെറുതായി തട്ടിയപ്പോൾ വന്ന ഭാഗ്യം കണ്ടില്ലെടി നമ്മുക്ക്. വേറെ വല്ലതും പറഞ്ഞോ ??
വേറെയൊന്നുമില്ല…. പിന്നെ പുള്ളിയുടെ തലോടൽ ആണ് സഹിക്കാൻ പറ്റാത്തത്.””
ഹ്മ്മ്മ് “”” എന്റെ പെണ്ണെ… നീയെന്തിനാണ് ഇത്ര ടെൻഷൻ ആവുന്നത്. വേറെ ആരും അല്ലല്ലോ നമ്മുടെ ഇക്കയല്ലേ…. ഒന്ന് കണ്ണടച്ച് നിക്കടി കള്ളി.”” അവൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ഈ ഏട്ടന്റെയൊരു കാര്യം…. അവൾ കൊഞ്ചിക്കൊണ്ടു അകത്തേക്ക് കയറി.
_________________
ഇതിനിടയിൽ നാസർ ഇക്കയെ വിളിച്ചു അവിടേക്കുള്ള വഴിയൊക്കെ മനസിലാക്കിവെച്ച സതീഷ് ബുധനാഴ്ച രാവിലെ തന്നെ വണ്ടിയുമെടുത്തു അങ്ങോടു വിട്ടു. കുറച്ചു ദൂരം ഉണ്ടെങ്കിലും നമ്മുടെ ലക്‌ഷ്യം ആണല്ലോ പ്രധാനം….
പറഞ്ഞപോലെ സ്ഥലമെത്തുമ്പോൾ വണ്ടി ചെന്ന് നിന്നത് രണ്ടുനിലയിലായി പണിത കൊട്ടാരം പോലെയുള്ള ഒരു വീടിന്റെ മുന്നിലായിരുന്നു. പുറത്തുനിന്നു കണ്ടപ്പോൾ തന്നെ ശരിക്കും സതീഷിന്റെ കിളിപോയ അവസ്ഥ ആയിരുന്നു ഇതുതന്നെ ആണോ എന്ന് ഉറപ്പില്ല…… വണ്ടിയിൽ ഇരുന്നുകൊണ്ട് തന്നെ ഫോണെടുത്തു ഇക്കയെ വിളിക്കാൻ നോക്കുമ്പോൾ ആണ് തന്റെ വീടിനേക്കാളും വലിയൊരു പോർച്ചിൽ ഇക്കയുടെ കാർ കിടക്കുന്ന കണ്ടത്. അവൻ വേഗം ഫോൺ പോക്കറ്റിൽ വെച്ച്…. ഇനിയെന്ത് സംശയം ഇതുതന്നെ ഇറങ്ങി ഗേറ്റ് മെല്ലെ തുറന്നു വണ്ടിയുംകൊണ്ട് അവൻ അകത്തേക്ക് കയറി….
ആരെയും കാണാത്തതുകൊണ്ട് കാളിങ് ബെൽ അമർത്തികൊണ്ടു ആ വീടിന്റെ ഭംഗി ശരിക്കുമോന്നു ആസ്വദിച്ചു..
അഹ് “” ആരിത് സതീഷോ…… കേറിവാ ഇങ്ങോട് ഞാൻ തന്നെ കാത്തിരിക്കുകയായിരുന്നു.”” അകത്തുനിന്നു ഇറങ്ങിവന്ന നാസറിക്കയുടെ സ്നേഹത്തോടെയുള്ള വിളിയിൽ അവൻ അലിഞ്ഞു പോയിരുന്നു.. ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി.”