മാർക്കോ : എന്തായാലും ഒന്നും വിട്ടുകളയണ്ട ചിലപ്പോൾ നമ്മൾ വേണ്ടന്ന് കരുതി വിട്ടുകളയുന്നവന്മാർ ആയിരിക്കും നമുക്ക് ഏറ്റവും കൂടുതൽ തലവേദന ഉണ്ടാക്കുന്നത് ഉദാഹരണം ഈ പറഞ്ഞ വിഷ്ണു തന്നെ. അല്ല അന്ന് മാധവന്റെ ഒപ്പം ഒരു പള്ളിലച്ചൻ കൂടി ഉണ്ടായിരുന്നില്ലേ അയാളുടെ ഏതേലും ആൾക്കാർ?
മഹി : അയാൾക്ക് പ്രത്യേകിച്ച് ബന്ധുക്കൾ ആരുമില്ല പിന്നെ എന്തേലും ഒക്കെ ചെയ്യാൻ കഴിയുന്നത് അവൻ ആയിരുന്നു വിഷ്ണു അവനും ഇന്ന് ഒന്നിനും പറ്റില്ല മാത്രവുമല്ല അവരാണ് ഇത് ചെയ്തത് എങ്കിൽ ആദ്യം ജയദേവനെയും ജിബിനെയും ഒക്കെ അല്ലെ പൊക്കു.
മാർക്കോ : അതും ശെരിയാണ് എന്നാലും ഒന്നും വിട്ടുകളയണ്ട. പിന്നെ നമ്മുടെ ആൾക്കാരോട് നമ്മൾ ഇതിൽ നേരിട്ട് ഇറങ്ങിയത് ആരും അറിയരുതെന്ന് പ്രത്യേകം പറയണം അറിയാമല്ലോ.
മഹി : ശെരി സാർ ഞാൻ പറഞ്ഞോളാം. പിന്നെ സാർ ആ ഇൻവെസ്റ്റിഗഷൻ ഓഫീസർ ആന്റണി നിസ്സാരക്കാരൻ അല്ല ആൾ കറപ്റ്റഡ് ആണെങ്കിലും ഏറ്റെടുക്കുന്ന ജോലി കൃത്യമായി പൂർത്തിയാക്കിയിരിക്കും.
മാർക്കോ : ഞാൻ കേട്ടിട്ടുണ്ട് പക്ഷെ എന്തോ ഇത് പോലീസിനെ കൊണ്ട് തീരുന്ന വിഷയമല്ല എന്നെനിക്ക് തോന്നുന്നു. മാത്രവുമല്ല ഇത് ചെയ്തവരും നമ്മൾ കരുതുന്നത് പോലെ നിസ്സാരക്കാർ അല്ല എന്നെന്റെ മനസ്സ് പറയുന്നു. എന്തായാലും എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഒരു കാരണം കൊണ്ടും ജോണിനും ജോർജിനും ഒന്നും സംഭവിക്കാൻ പാടില്ല.
മഹി : ശെരി സാർ ഞാൻ നോക്കിക്കോളാം സാർ ഒന്ന് റസ്റ്റ് എടുത്തോളൂ. ഉടനെ തന്നെ സന്തോഷം തരുന്ന വാർത്തയുമായി ഞാൻ എത്തിയിരിക്കും.
മാർക്കോ : മ്മ്മ്..
അത്രയും പറഞ്ഞ ശേഷം മഹി വണ്ടിയുമെടുത്തു തന്റെ കൂടെയും കുറച്ചാൽക്കാരെ കൂടേ കൂട്ടി പുറത്തേക്ക് പോയി. ഇരുപ്പുറക്കുന്നില്ല എങ്കിലും മാർക്കോ തന്റെ മുറിയിലേക്ക് പോയി. അവിടെ എത്തി ഒരു ഗ്ലാസ്സിലേക്ക് തന്റെ അലമാരയിൽ നിന്നും മദ്യം പകർന്ന ശേഷം അതും കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴായിരുന്നു അയാളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അതെടുക്കാൻ ആയി പോയത്. താൻ കാത്തിരിക്കുന്നത് പോലെ അനിയന്മാരെ കുറിച്ചെന്തെങ്കിലും ഒരു വിവരം നൽകാൻ ആരേലും വിളിച്ചതാവും എന്ന് കരുതി ചെന്ന മർകസ് ഫോൺ കയ്യിലെടുത്തുകൊണ്ട് വന്ന ഫോൺ കോൾ അറ്റന്റ് ചെയ്തു. നമ്പർ കാണിക്കാതെയുള്ള ഏതോ ഒരു പ്രൈവറ്റ് നമ്പറിൽ നിന്നുള്ള വീഡിയോ കോൾ അയാളെ ഒന്ന് അതെടുക്കുന്നതിൽ നിന്നും പിന്തിരിച്ചെങ്കിലും അയാൾ അത് ആൻസർ ചെയ്തു.