അയാൾ ഫോണിലൂടെ വീണ്ടും അലറികൊണ്ടേ ഇരുന്നു.
” ദേ താൻ ഇനി ഈ മന്ത്രികസേരയിൽ ഇരിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടേൽ അല്ല അതിൽ ഇരിക്കാൻ തനിക്ക് കഴുത്തിനു മുകളിൽ തലയുണ്ടാവണം എന്നുണ്ടേൽ എന്റെ പിള്ളേരെ എനിക്ക് കണ്ടെത്തി തന്നിരിക്കണം. അതിനു പറ്റിയ ആണ്പിള്ളേര് എന്റെ അടുത്തില്ലാഞ്ഞിട്ടല്ല അറിയാല്ലോ ഇന്നത്തെ ഈ സാഹചര്യം അതായി പോയി ”
അയാൾ ഒരു ഭീഷണിപ്പോലെ ഫോണിന് മറുതലക്കൽ ഉള്ള മന്ത്രിയോടായി പറഞ്ഞു.
” ഇല്ല മാർക്കോ ഞാൻ തനിക്ക് ഉറപ്പ് തരുന്നു ഇന്ന് ഇരുട്ടി വെളുക്കുന്നതിനു മുൻപ് തന്നെ അവരെ കണ്ടെത്തിയിരിക്കും അത് ചെയ്തത് ആരായാലും അവരുടെ തല തന്റെ കാൽകീഴിൽ എത്തിയിരിക്കും ഇത് എന്റെ ഉറപ്പാണ് ”
മാർക്കൊയുടെ ഭീഷണിയെ ഭയന്നിട്ടാവണം യാതൊരു ഉറപ്പോയുമില്ലാത്ത ഒരു വാക്ക് അയാൾ മാർക്കോയ്ക്ക് നൽകി. ഇത് നടക്കുവോ ഇല്ലയോ എന്നൊന്നും അയാൾക്ക് ആലോചിക്കാൻ അപ്പോൾ തീരെ സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
മന്ത്രി പറഞ്ഞതിന് മറുപടി പോലും നൽകാതെ അയാൾ ഫോൺ കട്ട് ചെയ്ത ശേഷം തനിക്ക് പുറകിലായി കൈകൾ രണ്ടും കെട്ടി മുട്ടുകുത്തി നിറുത്തിയിരിക്കുന്ന അയാളുടെ തന്നെ വീട്ടിൽ സെക്യൂരിറ്റി ആയി ജോലിചെയ്യുന്ന മൂന്നുപേർക്ക് നേരെ തിരിഞ്ഞു. അയാൾ അവരോടായി ദേഷ്യത്തോടെ തന്നെ പറയാൻ തുടങ്ങി.
മാർക്കോ : എനിക്കറിയാം ആരാ കൊണ്ടുപോയതെന്നോ എന്തിനാ കൊണ്ടുപോയതെന്നോ നിങ്ങൾക്ക് മൂന്നിനും അറിയില്ല എന്ന് പക്ഷെ ആ സമയം ഈ വീട്ടിൽ ആരേലും കയറുന്നുണ്ടോ എന്നറിയാൻ അല്ലേടാ തായോളികളെ നിന്നെയൊക്കെ ഇവിടെ നിറുത്തിയിരിക്കുന്നത് എന്നിട്ട്
ആ മൂന്നുപേരും അയാളുടെ ഭാവം കണ്ടു കിടു കിട വിറക്കാൻ തുടങ്ങി വിറക്കുന്ന ചുണ്ടുകളോട് കൂടെ തന്നെ അതിൽ ആദ്യത്തെയാൽ പറയാൻ തുടങ്ങി.
” സാർ ഞങ്ങളെ ഒന്നും ചെയ്യരുത് ഞങ്ങൾ പറഞ്ഞില്ലേ ചെറിയ മുതലാളിയുടെ കൂടെ ഒരു പെണ്ണ് വന്നിരുന്നു വേറെ ആരും ഇങ്ങോട്ട് വന്നതായി ഞങ്ങൾ കണ്ടില്ല അല്ല വന്നിട്ടില്ല. പ്ലീസ് ഞങ്ങൾ പറയുന്നത് വിശ്വസിക്കണം.”