അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ട് ആയി. പുറത്ത് എന്തോ എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ട് മാർക്കോ വെളിയിലേക്ക് ഇറങ്ങി. തന്റെ ഗേറ്റിന്റെ അടുത്ത് നിൽക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്തോ ഒരു ബോക്സ് പിടിച്ചുകൊണ്ടു വരുന്നത് അയാൾ അല്പം ഭയത്തോട് കൂടേ നോക്കി നിന്നു. തന്റെ അടുത്തായി ആ ബോക്സ് കൊണ്ടുവന്നു വെച്ച ശേഷം അവരിൽ ഒരാൾ ആ ബോക്സ് ഓപ്പൺ ചെയ്യാൻ തുടങ്ങി.
അല്പം ഭയത്തോടെ മാർക്കോ അത് നോക്കി നിന്നു. ബോക്സ് തുറന്നതും അതിനകത്തെ കാഴ്ച കണ്ടതും മാർക്കോ ഞെട്ടി വിറച്ചു. തന്റെ വലംകൈ ആയിട്ട് നടക്കുന്ന കുറച്ചു മുന്നേ തനിക്കരികിൽ നിന്നും പോയ മഹിയുടെയും അയാളുടെ കൂടേ പോയ മറ്റുള്ളവരുടെയും അറുത്തെടുത്ത തലകൾ ആയിരുന്നു അതിനകത്തുണ്ടായിരുന്നത്. അത് കണ്ടുകൊണ്ട് നിൽക്കുന്ന മാർക്കോയുടെ ശരീരത്തിലൂടെ ഒരു മരവിപ്പ് കടന്നുപോവുന്നത് അയാൾ അറിഞ്ഞു.
അയാൾ അല്പം ഭയത്തോട് കൂടേ പുറകോട്ട് മാറി പക്ഷെ അതൊരിക്കലും മരിച്ചവരുടെ തലകൾ കണ്ടതുകൊണ്ട് ആയിരുന്നില്ല ആ ബോക്സിൽ ഉണ്ടായിരുന്ന സീൽ കണ്ടിട്ടായിരുന്നു.
തന്നിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന ഭയത്തെ ഇരട്ടിയാക്കും വിധം ശക്തി ആ സീലിനു ഉണ്ടായിരുന്നു. വിറക്കുന്ന ചുണ്ടുകളോട് കൂടേ അയാൾ ആ പേര് പറഞ്ഞു.
“ഡാർക്ക് ഡെവിൾസ് ”
***********************************************
ചുറ്റും വനത്താൽ ചുറ്റപ്പെട്ട ഒരു ബംഗ്ലാവിന് ഉള്ളിൽ നിന്നും ജോണിന്റെയും ജോർജിന്റെയും നിലവിളി മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ആ വനത്തിലുള്ള ജീവജാലങ്ങൾ പോലും അവരുടെ നിലവിളി കേട്ട് ഭയന്നിരുന്നു.
തലകീഴായി കെട്ടിയിട്ടിരിക്കുന്ന ജോണിന്റെയും ജോർജിന്റെയും അടുത്തേക്കായി നടന്നു വരുന്ന രണ്ടുപേരെ അവർ ഇരുവരും ഭയത്തോടെ നോക്കി. അവരുടെ ശരീരത്തിൽ നിന്നും ഇറ്റ് വീഴുന്ന രക്തം അവിടമാകെ നിറഞ്ഞു നിന്നിരുന്നു. തങ്ങളെ പകയോട് കൂടേ നോക്കികൊണ്ട് നടന്നു വരുന്ന അവരെ രണ്ടാളെയും നോക്കികൊണ്ട് ജോൺ ചോദിച്ചു.
ജോൺ : നിയൊക്കെ ആരാ എന്തിനാ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത്?
” ജോൺ നിയൊക്കെ എന്തിനാണ് ഇത്രയും കാലം ഓരോരുത്തരെ ഉപദ്രവിച്ചുകൊണ്ട് ഇരുന്നത്? “