തിരിച്ച് സഞ്ജുവിന്റെ ഹോട്ടൽ റൂമിൽ…
സഞ്ചു ബാഗ് ഒന്നുടെ പരിശോധിച്ചപ്പോളാണ് അവൻ മിസ്സ് ആയിപോയി എന്ന് കരുതിയ ഫയൽ ബാഗിന്റെ ഒരു രഹസ്യ അറിയിൽ നിന്നും അവന് കിട്ടിയത്. അവൻ ഞെട്ടിപ്പോയി… അവൻ പെട്ടന്നു അച്ഛനെ വിളിച്ചു പറയാൻ നോക്കിയെങ്കിലും ഫോൺ ഓഫ് ആയതുകൊണ്ട് അറിയിക്കാൻ പറ്റിയില്ല… അവൻ വാട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടു…
“അച്ഛാ ഫയൽ ഇവിടെ തന്നെ ഉണ്ടായിരുന്നു… നാളെ തന്നെ വരണം എന്നില്ല… ഇന്ന് പോയി റസ്റ്റ് എടുത്തു പതുകെ വന്നാൽ മതി ”
വാട്സാപ്പിൽ ഒറ്റ ടിക്ക് ഓടെ അത് മറുപടി ഇല്ലാതെ നിശ്ചലമായി….
പ്രദീപ് ബസ് സ്റ്റോപ്പിൽ എത്തി… നല്ല മഴക്കാറുണ്ട്… അടുത്തുള്ള ഒരു പെട്ടിക്കടയിൽ ഒരു ചെറിയ പത്തു രൂപ ടോർച് വാങ്ങി പോക്കറ്റിൽ ഇട്ടു… പെട്ടെന്നുള്ള ഈ തിരിച്ചുപോക്ക് പ്രദീപ് പ്രതീക്ഷിച്ചിരുന്നില്ല ഉണ്ടായിരുന്നെങ്കിൽ അയാൾ ബൈക്ക് ബസ്റ്റോപ്പിൽ വെച്ചേനെ… റോഡിലൂടെ നടന്നു പോകുമ്പോഴാണ് വീട്ടിലേക്കുള്ള വഴി പോകുന്ന ഒരു മരത്തടി കൊണ്ടുപോകുന്ന ലോറി കണ്ട പ്രദീപ് കൈ നീട്ടിയത്… എന്തോ ഭാഗ്യം അയാൾ വണ്ടി നിർത്തി… ഏതോ ഒരു തമിഴ്നായിരുന്നു… കുറച്ചു ദൂരം ആ വണ്ടിയിൽ സഞ്ചരിച്ചു.. വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അടുത്ത് വരെ പ്രദീപിന് എത്താൻ സാധിച്ചു… അപ്പോഴാണ് ആ നശിച്ച മഴയുടെ ബാക്കി മഴ… നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു പ്രദീപിന്റെ കൈയിൽ ആണെങ്കിൽ ഒരു വാഴയില പോലും ഉണ്ടായിരുന്നില്ല…ആകെ ഒരു ഷോൾഡർ ബാഗ് മാത്രം… നല്ല മഴയിൽ നനഞ്ഞു കുളിച്ച് അയാൾ നടന്നു നീങ്ങി…. മുഖത്ത് വെച്ച കണ്ണട ഇടയ്ക്കിടയ്ക്ക് അയാൾ തുടയ്ക്കുന്നുണ്ട് …തുടയ്ക്കുന്തോറും അത് നനഞ്ഞു കൊണ്ടിരുന്നു… അത്രയും കോരി ചൊരിയുന്ന മഴയായിരുന്നു… ഒടുവിൽ രാത്രി എങ്ങനെയോ അയാൾ തപ്പി തടഞ്ഞു വീട്ടിലെത്തി…നല്ല കാറ്റും ഇടിമിഞ്ഞലും… കോളിംഗ് ബെൽ അടിക്കാൻ നോക്കിയപ്പോൾ അത് അടിയുന്നില്ലായിരുന്നു… അപ്പോഴാണ് മഴയത്ത് കരണ്ട് പോയത് പ്രദീപ് അറിഞ്ഞത്…
പ്രദീപ് :- സാവിത്രി… സാവിത്രി… കതക് തുറക്ക്…. നല്ല മഴയായതുകൊണ്ട് ശബ്ദം ഒന്നും ഉള്ളോട്ട് എത്തുന്നില്ല…