ആ നശിച്ച കിണർ അന്നേ ഞാൻ മൂടാൻ പറഞ്ഞതാ…അതിൽ ഭൂതമുണ്ടെന്ന് പറഞ്ഞു അവർ അത് മൂടിയില്ല. ഇപ്പൊ ആർക്ക് പോയി…. എനിക്ക് പോയി…. എൻ്റെ അമ്മ പോയി…എൻ്റെ അമ്മായി പോയി…. ഞാൻ ഇനി അങ്ങനെ ജീവിക്കും ചേട്ടാ…. “””””
എടാ നീ ഇങ്ങനെ കരയല്ലേ….. “””
പിന്നെ ഞാൻ എന്ത് ചെയ്യണം…. ആ നശിച്ച വീട്ടിൽ നിന്ന് എൻറെ അമ്മയെ രക്ഷിക്കാനാണ് ഇത്രയും ദൂരം വന്നു പഠിച്ചത്…. ഒരു ജോലിയും എനിക്ക് ശരിയായിട്ടുണ്ട്.. അടുത്ത അയ്ച്ച അമ്മയെ കൂട്ടി അങ്ങോട്ട് മാറി പോകാനിരുന്നതാ ….. ഇനി ഞാൻ ആർക് വേണ്ടി ജീവിക്കും ചേട്ടാ…. ഈ ജീവിതം അങ് അവസാനിപ്പിച്ചാലോ എന്ന് ആലോചിക്കുകയാ …. എനിക്ക് വയ്യ അമ്മയില്ലാതെ ജീവിക്കാൻ…”””
എടാ നീ അവിവേഗമെന്നും കാട്ടരുത് എല്ലാം നമ്മുക്ക് ആലോചിച്ച് തീരുമാനിക്കാം….”””” ഞങൾ വീടെതുമ്പോയെകും രാത്രി ആയിരുന്നു… പുള്ളി എന്നെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിയ ശേഷം വണ്ടിയിലുള്ള സാധനം ഇറക്കി വെച്ചിട്ട് വരാമെന്ന് പറഞ്ഞു പോയി. എൻ്റെ ബാഗും തൂകി ഞാൻ വീട്ടിലേക്ക് നടന്നു. ഓരോ ചുവട് വേക്കുമ്പോയും എൻ്റെ ഹൃദയം നീരുന്നുണ്ടായിരുന്നു…. വീടിൻ്റെ പുറത്ത് കസേരയും മറ്റും ഒതുക്കി വെച്ചിടുണ്ടായിരുന്നു… ഒരു സൈഡിൽ എൻ്റെ അമ്മയെ ദഹിപ്പിച്ച ഭാഗം മണ്ണ് കൊണ്ട് മൂടിയതായി കണ്ടു ആ മണ്ണിനെ ഞാൻ വാരിപ്പുണർന്നു ആർത്തോളിച്ച് കരഞ്ഞു.
വീട്ടിൽ അകത്ത് നമ്പൂതിരി കമ്പടി നിരത്തി പ്രശ്നം വെക്കുകയായിരുന്നു അന്നേരമാണ് എൻ്റെ കരച്ചിൽ അവർ കേട്ടത്… അളിയനും ഏട്ടനും കൂടെ പുറത്തേക്ക് ഓടി വന്നു എന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു… ഞാൻ ഏട്ടനെ കെട്ടിപിടിച്ച് അമ്മ പോയല്ലോ എന്നും പറഞ്ഞു കരഞ്ഞു… അവൻ എന്നെ വീട്ടിലേക്ക് കയറ്റി.. നിറവയറുമായി വന്ന ചേച്ചി എന്നേ ആശ്വസിപ്പിച്ചു… ചേച്ചിയും ചേട്ടനും കൂടെ എന്നെ ഹോമതിൻ്റെ അടുത്ത് ഇരൂപ്പിച്ചു.
നാശം നിന്നോടാരാടാ ഇപ്പൊ ഇങ്ങോട്ട് കെട്ടിഎഴുന്നെള്ളിക്കാൻ പറഞത്… സ്വാമി ഇവൻ വന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?..
നാം ഇയാളുടെ വരവ് പ്രദീക്ഷിച്ചിരുന്നു… ഇയാളുടെ നാൾ നല്ലതാണ് പക്ഷേ ഈ സമയത്ത് ഇയാൾക്ക് ഇവിടെ ഒരു സമാധാനവും കിട്ടില്ല, മാത്രവുമ്മല്ല ബന്ധുക്കളിൽ നിന്നും ഇയാൾക്ക് ചതി വഞ്ചനയും പ്രതീക്ഷിക്കാം, താൻ സൂക്ഷിക്കണം തൻ്റെ ചുറ്റും ഇപ്പൊൾ ദുരാത്മാക്കളുടെ ഒരു വലയം നാം കാണുന്നു. ഇവിടെ സംഭവിച്ചത് രണ്ടും ദുർമരണം തന്നെ അതിൽ ആർക്കും യാതൊരു സംശയവും വേണ്ട. എടോ രാമാ താൻ ഏതോ പൂജാരി പറഞ്ഞു തൻ്റെ മോൾകും ജനിക്കാൻ പോകുന്ന കുട്ടികും വേണ്ടി പൂജാ അന്ന് തൻ്റെ ഭാര്യ മരിച്ച രാത്രി ചെയ്തെന്ന് പറഞ്ഞില്ലേ..”””