ബോസ്സ് ഓഫീസിൽ അല്ലേ ഹൃദയത്തിൽ അവനെ കൊണ്ട് നടക്കുന്ന നിനക്ക് എങ്ങിനെ അവൻ ബോസ്സാകും പെണ്ണെ..
പിന്നെ..
പെണ്ണെ നിന്റെ ഇഷ്ടം നീ അവനോടു തുറന്നു പറഞ്ഞാലല്ലേ അവന്നറിയാൻ പറ്റു..
എനിക്ക് മനുവിനോട് പറയണം എന്നൊക്കെ ഉണ്ട് അമ്മേ.
മനുവിനെ കാണുമ്പോൾ ഒരു ഭയം..
എന്തിന് എന്റെ മകൻ നല്ലവനല്ലേ മോളെ.
നല്ലവൻ തന്നെയാ അമ്മേ.
പിന്നെന്താ മോളെ..
അതോ അവൻ എങ്ങിനെ എടുക്കും എന്നറിയില്ലല്ലോ അതാ
ഈ ജോലി പോയാൽ പിന്നെ. അവനെ കാണാൻ കഴിഞ്ഞില്ലെങ്കിലോ
അപ്പോ അതാണ് പ്രശ്നം.
പേടിക്കേണ്ട വഴി ഞാൻ പറഞ്ഞു തരാം.
ഹ്മ്മ്
എന്ന് പറഞ്ഞു കാത് അമ്മയിലേക്ക്
അടുപ്പിച്ചു നിന്നു ശില്പ..
ഹോ പെണ്ണെ എന്റെ മരുമോൾ ആകേണ്ടവൾ ആണ് നീ.
എന്നോട് ത്തന്നെ എന്റെ മോനേ വളക്കാനുള്ള വിദ്യ ചോദിക്കുന്നു അല്ലേ മോളെ നീ.
ഇപ്പോയെ നമ്മൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിൽ എത്തിയാൽ പിന്നെ അതിനെ കുറിച്ചാലോചിക്കണ്ടല്ലോ അമ്മേ.
എന്ന് പറഞ്ഞോണ്ട് ശില്പ അമ്മയുടെ കവിളിൽ ഉമ്മ വെച്ചുകൊടുത്തു
അമ്മയുടെ മുഖം എല്ലാം തെളിഞ്ഞല്ലോ അമ്മേ.
എന്റെ മകൻ എന്നോട് സംസാരിക്കാൻ വേണ്ടി ഇവിടെ വരെ വന്നില്ലേ മോളെ ദേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങൾ എനിക്ക് വേണ്ടി തന്നു വിട്ടില്ലേ. എന്നോട് അവന് ഒരു ദേഷ്യവും ഇല്ല എന്നല്ലേ അതിനർത്ഥം..മോളെ
ഹ്മ്മ് എല്ലാം ശരിയായാൽ ഈ പെണ്ണിനെ മറക്കുമോ അമ്മ..
ഞാനല്ലല്ലോ മോളെ അതൊന്നും തീരുമാനിക്കേണ്ടത്.
അവന്റെ അച്ഛനില്ലേ. അദ്ദേഹം അല്ലേ മോളെ അവനെ ഇത്രയും നാൾ വളർത്തിയത്…അവന്റെ എല്ലാ കാര്യത്തിലും അങ്ങേർക്കു അല്ലേ അവകാശവും അധികാരവും..
എന്നാലും എന്റെ ഒരു സമാധാനത്തിന് വേണ്ടി.. പറ
എനിക്ക് നൂറുവട്ടം സമ്മതം..
നിന്നെ കെട്ടുന്നവൻ ഭാഗ്യമുള്ളവൻ ആണ് മോളെ.
ഹ്മ്മ് എന്ന് നാണത്തോടെയുള്ള അവളുടെ നോട്ടം കണ്ടിട്ട് മനുവിന്റെ അമ്മക്ക് ചിരിയാണ് വന്നത്.
ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കാൻ വേണ്ടി പാടുപെടുന്ന അവരുടെ മുഖത്ത് കുറെ കാലത്തിനു ശേഷം ചിരി പൊഴിഞ്ഞു…
അതേസമയം മനുവിന്റെ വീട്ടിൽ