“ഞാൻ കാരണല്ലേ നീ ചാവും ന്ന് പറഞ്ഞെ? അല്ല, ഒന്ന് ചോയ്ക്കട്ടെ! അവളും ആയി സെറ്റ് ആയി, പക്ഷേ ഞാൻ മിണ്ടാതെ ആയി ന്ന് പറഞ്ഞാ? ല്ലെങ്ങേ ഞാനങ്ങു ചത്ത്?”
പറഞ്ഞു തീരുമ്പോളേക്ക് ഞാൻ അവളുടെ ചുണ്ടിൽ കൈ പിടിച്ചു നിശബ്ദ ആക്കാൻ ശ്രമിച്ചു. അവളുടെ അധരങ്ങളുടെ തണുപ്പ് എന്റെ കൈവിരലിൽ അറിഞ്ഞപ്പോൾ ജാള്യത യോടെ കൈ പിൻവലിച്ചു എന്ന് മാത്രം!
അവൾ പുരികം മുകളിലേക്ക് ഉയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി
“അങ്ങനെ പറയണ്ട പെണ്ണെ!”
“എങ്ങനെ? അവളും ആയി സെറ്റ് ആവും എന്നോ?”
“അതല്ല, നീ അവസാനം പറയും പോലെ!”
ഒരു നിമിഷം ആലോചിക്കുന്നത് പോലെ പറഞ്ഞു അവൾ പറഞ്ഞു
“ആലോചിക്കട്ടെ!”
അവൾ അതും പറഞ്ഞു വീണ്ടും എന്റെ നെഞ്ചിലേക്ക് കിടന്നു. ഏതാനും നിമിഷം നിശബ്ദമായി കടന്നു പോയി. അവൾ പിൻ തിരിഞ്ഞു കിടക്കുന്നതിനാൽ എനിക്കവളുടെ മുഖം കാണാൻ സാധിച്ചില്ല. ഒടുവിൽ ഞാൻ മെല്ലെ പറഞ്ഞു.
“ഡീ നീ ഉദ്ദേശിക്കും പോലെ ഒന്നും അല്ല ഡീ. അറിയാണ്ട് എല്ലാരും നോക്കണ പോലെ നോക്കീന്ന് മാത്രം. അല്ലാണ്ട് നീ കരുതണ പോലെ മനഃപൂർവം നോക്കാൻ ഒന്നും ശ്രമിക്കാറില്ല! സത്യം!”
“പോടാ തെണ്ടി!”
അവൾ അങനെ പറഞ്ഞു അവളെന്റെ വയറ്റിൽ ഇടിച്ചു. വലിയ വേദന ഒന്നും ഇല്ലെങ്കിൽ കൂടി ഞാൻ വേദന അഭിനയിച്ചു.
“ആ ദുഷ്ട! വയറ് കലങ്ങി!”
“തെണ്ടി നിന്റെ വയറല്ല കലക്കണ്ടേ!”
ഭാമ നെഞ്ചിൽ നിന്ന് തല ഉയർത്തി! പിന്നെ ഒന്ന് ഉരുണ്ടു എന്റെ നേരെ മുഖം കൊണ്ട് വന്നു. പെണ്ണിന്റെ മുഖത്തു ചെറിയ ദേഷ്യം ഉണ്ടെന്ന് എനിക്ക് തോന്നി.
ഒരു നിമിഷം അങ്ങനെ അവൾ എന്നേ തന്നെ നോക്കി എന്റെ നെഞ്ചിൽ കൈമുട്ട് കുത്തി ഇരുന്നു. അപ്പോൾ ശരിക്കും എനിക്ക് വേദനിച്ചുവെങ്കിലും എന്തോ അത് സഹിക്കാനാണ് തോന്നിയത്.