എന്നെ കണ്ടതും അമ്മ – എത്ര നേരം ആയി പോയിട്ട്, എല്ലാവരും ചായ കുടിച്ച് കഴിഞ്ഞിട്ട് ആണോ വരുന്നത്.
ഞാൻ – ഇവിടെ അടുത്ത് ഉള്ള കടയിൽ എല്ലാം തീർന്നു. അപ്പുറത്ത് പോയിട്ടാ വാങ്ങിയത്.
ഞാൻ കവർ അമ്മയ്ക്ക് കൊടുത്തു. അമ്മ അടുക്കളയിൽ പോയി എല്ലാം പത്രത്തിൽ ആക്കി തിരിച്ച് വന്നു.
ഞാൻ അവിടെ തന്നെ നിന്നു.
അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞ് അവർ കൈ കഴുകി പോവാൻ തയ്യാറായി.
പ്രദീപും അമ്മയും തമ്മിൽ ഒരു ചിരി ഒക്കെ ഉണ്ട്. ജോസേട്ടനും അമ്മയെ നോക്കുന്നുണ്ട്.
അപ്പൊൾ നാളെ കാണാം എന്ന് പറഞ്ഞ് അവർ ഇറങ്ങി കാറിലേക്ക് കയറി, തിരിച്ച് പോയി.
തിരിച്ച് വീട്ടിലേക്ക് കയറിയ അമ്മ പാത്രം ഒക്കെ പെറുക്കി എടുക്കാൻ തുടങ്ങി.
അച്ഛൻ – ടാ, നാളെ മുതലാളിയുടെ വക പണികാർക്ക് വിരുന്ന് ഉണ്ട്. ആളുടെ എന്തോ വിശേഷം ആണത്രേ. അതിന് ക്ഷണിക്കാൻ ആണ് വന്നത്. വലിയ പരിപാടി ആയിട്ട് ഒന്നും ഇല്ല. അതുകൊണ്ട് എല്ലാവരെയും അവരുടെ ഭാര്യമാരെയും മാത്രം വിളിച്ചിട്ട് ഉള്ളു. നാളെ ഞങ്ങൾ അതുകൊണ്ട് കാലത്ത് പോവും.
ഞാൻ തല കുലുക്കി കേട്ടു. എന്നിട്ട് റൂമിലേക്ക് പോയി.
അവർ ആ പറഞ്ഞ സ്ഥലം എനിക്ക് അറിയാം. എന്നെയും കൊണ്ട് അച്ഛൻ ഒരു തവണ പോയിട്ടുണ്ട്. അവരുടെ പണി സ്ഥലത്ത് നിന്നും കുറച്ച് മാറിയാണ് ആ വീട്. ഒരു ഇടവഴി കടന്ന് വേണം പോവാൻ. ആ ഇടവഴി ആദ്യം മാത്രം കുറച്ച് വീടുകൾ ഉണ്ട്. പിന്നെ ഒരു അര കിലോമീറ്റർ കൂടുതൽ പോണം ഇവരുടെ സ്ഥലത്തേക്ക്. ടാർ ഇട്ടട്ടില്ല എങ്കിലും കാർ ഒക്കെ പോകാവുന്ന ഒരു വഴി ആണ്. കുറച്ച് അങ്ങോട്ട് പോയി കഴിഞ്ഞാൽ ഒരു റബ്ബർ കാട് ആണ്. അതിൻ്റ നടുക്ക് ആയാണ് ഈ വീട്.
ഞാൻ നാളേക്ക് ഉള്ള പ്ലാൻ ആലോചിച്ച് തുടങ്ങി.
അച്ഛനും അമ്മയും ഇറങ്ങി കഴിഞ്ഞാൽ പുറകെ ഇറങ്ങാം. എന്നിട്ട് കൂടെ പഠിച്ച ഒരു കൂട്ടുകാരൻ്റെ വീട്ടിൽ പോയി അവൻ്റെ സൈക്കിൾ വാങ്ങാം. അതുമായി അവിടെ പോവാം.