അവർ ആ പറഞ്ഞ സ്ഥലം എനിക്ക് അറിയാം. എന്നെയും കൊണ്ട് അച്ഛൻ ഒരു തവണ പോയിട്ടുണ്ട്. അവരുടെ പണി സ്ഥലത്ത് നിന്നും കുറച്ച് മാറിയാണ് ആ വീട്. ഒരു ഇടവഴി കടന്ന് വേണം പോവാൻ. ആ ഇടവഴി ആദ്യം മാത്രം കുറച്ച് വീടുകൾ ഉണ്ട്. പിന്നെ ഒരു അര കിലോമീറ്റർ കൂടുതൽ പോണം ഇവരുടെ സ്ഥലത്തേക്ക്. ടാർ ഇട്ടട്ടില്ല എങ്കിലും കാർ ഒക്കെ പോകാവുന്ന ഒരു വഴി ആണ്. കുറച്ച് അങ്ങോട്ട് പോയി കഴിഞ്ഞാൽ ഒരു റബ്ബർ കാട് ആണ്. അതിൻ്റ നടുക്ക് ആയാണ് ഈ വീട്.
ഞാൻ നാളേക്ക് ഉള്ള പ്ലാൻ ആലോചിച്ച് തുടങ്ങി.
അച്ഛനും അമ്മയും ഇറങ്ങി കഴിഞ്ഞാൽ പുറകെ ഇറങ്ങാം. എന്നിട്ട് കൂടെ പഠിച്ച ഒരു കൂട്ടുകാരൻ്റെ വീട്ടിൽ പോയി അവൻ്റെ സൈക്കിൾ വാങ്ങാം. അതുമായി അവിടെ പോവാം.
അങ്ങനെ ഒക്കെ ആലോചിച്ച് ഞാൻ അന്ന് തള്ളി നീക്കി. രാത്രി ഭക്ഷണം കഴിച്ച് എല്ലാവരും കിടന്നു.
പിറ്റെ ദിവസം ഞാൻ നേരത്തെ എഴുന്നേറ്റു. നേരം വെളുത്തട്ടില്ല. 5 മണി കഴിഞ്ഞത് ഉള്ളു.
ഞാൻ വളരെ ഫോണിൽ നോക്കിയും മറ്റും വളരെ കഷ്ടപ്പെട്ട് സമയം നീക്കി.
കുറേ കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും എഴുന്നേറ്റ് വന്നു. ഞാൻ കട്ടിലിൽ തന്നെ കിടന്നു.
കാലത്തെ അടുക്കളയിലെ ബഹളം കേൾക്കാനുണ്ട്.
ഞാൻ കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് കുളി ഒക്കെ കഴിച്ച് ഇരുന്നു. ആ ഇടയ്ക്ക് അച്ഛനും അമ്മയും കുളി ഒക്കെ കഴിഞ്ഞിട്ടുണ്ട്.
ഞാൻ ചായ കുടിക്കാൻ മേശപ്പുറത്ത് വന്ന് ഇരുന്നു. അമ്മ ഭക്ഷണം കൊണ്ട് വന്ന് വെച്ചു. ഞാൻ അത് കഴിച്ചു.
കഴിക്കുന്ന ഇടക്ക് അമ്മ വന്ന് ഉച്ചയ്ക്ക് ഉള്ളത് ഒക്കെ എവിടെയാ എടുത്ത് വെച്ചിരിക്കുന്നത് എന്ന് പറഞ്ഞ് തന്നു. ഞാൻ എല്ലാം കേട്ട് തല കുലുക്കി
അച്ഛൻ ഭക്ഷണം ഒക്കെ കഴിച്ച് ഒരു മുണ്ടും ഷർട്ടും എടുത്ത് ഇട്ട് റെഡി ആയി.
അച്ഛൻ – സന്ധ്യേ, സമയം 9 ആവാറായി. വേഗം റെഡി ആവാൻ പറഞ്ഞു.