വീട് പൂട്ടി ഞാൻ വേഗം കൂട്ടുകാരൻ്റെ വീട്ടിലേക്ക് ഓടി.
അവിടെ ചെന്ന് അവൻ്റെ സൈക്കിൾ വാങ്ങി, ബന്ധുവിൻ്റെ വീട്ടിലേക്ക് ആണെന്ന് അവനോട് കള്ളവും പറഞ്ഞ് ഞാൻ സൈക്കിൾ കൊണ്ട് പുറത്തേക്ക് ഇറങ്ങി.
വേഗത്തിൽ ഞാൻ സൈക്കിൾ ചവിട്ടി, അച്ഛൻ്റെ പണി സ്ഥലവും കടന്ന് ഞാൻ ഇടവഴിയിലേക്ക് കയറി.
തുടക്കത്തിൽ കുറച്ച് വീടുകൾ ഉണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ആൾതാമസം കുറഞ്ഞ് റബ്ബർ തോട്ടത്തിലേക്ക് എത്തി
ആരെയും അടുത്ത് കാണാനില്ല. ഞാൻ അവിടെ അടുത്ത് കണ്ട ഒരു ഒഴിഞ്ഞ സ്ഥലം നോക്കി സൈക്കിൾ ഒതുക്കി വെച്ചു. കുറച്ച് കൂടെ നടന്നാൽ വീട് എത്തും. ഞാൻ വേഗം നടന്നു.
വീട് കണ്ട് തുടങ്ങി. അച്ഛനും അമ്മയും വീട്ടിലേക്ക് കയറുന്നത് ഞാൻ കണ്ടു. അവർ എത്തിയതേ ഉള്ളു.
അവർ വന്ന ഓട്ടോ തിരിച്ച് വരുന്നത് ഞാൻ കണ്ടു, ഞാൻ അവിടെ ഒളിച്ച് കിടന്നു, ഓട്ടോ പോയി കഴിഞ്ഞപ്പോൾ എഴുന്നേറ്റ് വീടിൻ്റെ അടുത്തേക്ക് നടന്നു.
മുതലാളിയുടെ കാർ അവിടെ കിടക്കുന്നുണ്ട്.
ഞാൻ ചുറ്റും നോക്കി. ആരെയും കാണാനില്ല. മുഴുവൻ റബ്ബർ മരങ്ങൾ മാത്രം. അവ നിൽക്കുന്നത് കൊണ്ട് സൂര്യ പ്രകാശം പോലും താഴേക്ക് വരുന്നില്ല. ഒരു മൂടിയ അന്തിരീക്ഷം മാത്രം.
ഞാൻ വീടിൻ്റെ സൈഡിലേക്ക് പോയി. ഓട് ഇട്ട വീട് ആണ്. വീട് നീളത്തിൽ മൂന്ന് ഭാഗം ആയി തിരിച്ചിരിക്കുന്നു
ആദ്യത്തെ ഭാഗം വരാന്ത ആണ്. അതിന് ചുറ്റും ഇരുമ്പിൻ്റെ ഗ്രിൽ ചെയ്തിട്ടുണ്ട്. ആദ്യം നമ്മൾ കേറി വരുന്നത് അങ്ങോട്ട് ആണ്.
അത് കഴിഞ്ഞ് ഒരു വാതിൽ കേറി ഉള്ളിലേക്ക് വരുമ്പോൾ ഒരു മുറി ആണ്.
അതിൻ്റെ ഒരു ഭാഗത്ത് ടിവി, ഒരു ചെറിയ മേശ, രണ്ട് കസേര, ഒരു മരത്തിൻ്റെ 3 പേർക്ക് ഇരിക്കാവുന്ന സോഫ ഒക്കെ ഉണ്ട്.
ആ മുറിയുടെ തന്നെ മറ്റെ അറ്റത്ത് ആയി ഒരു കട്ടിൽ ഉണ്ട്. അത്യാവശ്യം വലിയ കട്ടിൽ ആണ്. ഒരു പഴകിയ കുഴിഞ്ഞ ബെഡ് ഉണ്ട് അതിൽ. കട്ടിലിനു ചേർന്ന് ഒരു ജനാലയും.