ശില്പയുടെ ഫോട്ടോഷൂട്ട് [Bify]

Posted by

““ പട്ടേലിന്റെ പടത്തിൽ ഞാൻ ഉണ്ടോ എന്ന്?””

സുന്ദർ ചിരിച്ചുകൊണ്ട് കട്ടിലിൽ നിനെണീറ്റ് മേശയിൽ വച്ച ഗ്ലാസ്സിലെ വെള്ളം എടുത്ത് കുടിച്ചു.

““ എനിക്ക് ഒരു പിടിയും ഇല്ല.

ഞാൻ ഭാഗമല്ലാത്ത ഒരു പടത്തിന്റെ കാര്യം ഞാൻ എങ്ങനെ പറയും ””

ശില്പ കട്ടിലിൽ നിന്നും പൊങ്ങി സംശയത്തോടെ അവനെ നോക്കി.

photoshoot168

““ നീ സംശയിക്കുക ഒന്നും വേണ്ട. ഞാൻ അയാളുടെ പുതിയ സിനിമയിൽ ഒന്നും ചെയ്യുന്നില്ല. ഞാൻ ഇവിടെ വന്നത് ഇയാളുടെ കഴിഞ പടത്തിൽ എന്റെ വർക്കിന്റെ പൈസ കുറച്ച് ബാക്കി ഉണ്ടായിരുന്നു അത് വാങ്ങാനാണ്.ഞാൻ വന്നപ്പോൾ അയാൾ പറഞ്ഞു ഒരു പുതിയ പെണ്ണ് വരുന്നുണ്ട് ഒരു ഓഡിഷന്റെ ആറ്റ്‌മോസ്‌ഫെയർ ഉണ്ടാക്കി കൊടുക്കണമെന്ന്. നിന്നോട് നാല് ചോദ്യം ചോദിച്ചു പോകാനായിരുന്നു എന്നോട് പറഞ്ഞത്. പക്ഷേ അയാളുടെ കൊച്ചിന് അസുഖം വന്നപ്പോൾ എനിക്ക് വേറെ പണിയും അയാൾ തന്നു. വെറുതെ എന്തിനാ ഒരാള് ഒന്നൊന്നര ലക്ഷം വില വരുന്ന ഒരു ഫോട്ടോഷൂട്ട് നിനക്ക് നടത്തിയതെന്ന് നിനക്ക് തോന്നിയില്ലേ? ഇതൊക്കെ നിന്റെ അങ്കിലിന്റെയും പട്ടേലിന്റെയും പ്ലാൻ ആണ്.അയാൾക്ക് നിന്റെ വീഡിയോ കണ്ടപ്പോൾ തൊട്ട് ഇളക്കം. പട്ടേലിനു നിന്റെ സീൽ പൊട്ടിക്കാൻ വല്ലാത്ത ആഗ്രഹം. അതിന് പകരം അയാളുടെ പടത്തിലെ ഹീറോയുടെ അനിയത്തി വേഷം ചുമ്മാ ഒന്നോ രണ്ടോ സീൻ. അത് കഴിഞ്ഞാൽ അമ്മയും മോളും നാട്ടിലെ പ്രധാന വെടികൾ ഇതായിരുന്നു അവരുടെ പ്ലാൻ. അല്ലെങ്കിലും പട്ടേൽ പടം പിടിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാ. അതില് പെണ്ണുങ്ങൾ ബോണസ് അത്രയേ ഉള്ളു. നിന്റെ അങ്കിലിന്റെ കാര്യത്തിൽ നിനക്ക് അല്പം ആശ്വസിക്കാം പട്ടേൽ കൈ വച്ചിട്ടേ അയാൾ നിന്നേ തൊടൂ. എല്ലാം അവരുടെ സംസാരത്തിൽ നിന്ന് കിട്ടിയതാ.ഇവിടെ പണിക്കാരെ പോലും കാണാത്തപ്പോൾ നിനക്ക് സംശയം ഒന്നും തോന്നിയില്ലേ?””

എല്ലാം കേട്ട ശില്പ തകർന്നു പോയി.

അവളുടെ കണ്ണ് നിറഞ്ഞൊഴുകി.

എന്തൊക്കെ ചെയ്താലും പഴയ വിധി തന്നെ. അവൾ കരുതി.

““ നീ ഇങ്ങനെ എങ്ങലിടിച്ചു കടയേണ്ട കാര്യമൊന്നുമില്ല. നിന്റെ വിധി വേറെയാണ് ””

Leave a Reply

Your email address will not be published. Required fields are marked *