അങ്ങനെ അവർ 4 പേരും ഭക്ഷണം ഒക്കെ കഴിച്ചു എണീച്ചു, ഇതിനിടയിൽ ഒരു പ്രാവിശ്യം പോലും റംല സലാം ഹാജിയുടെ മുഖത്തേക് നോക്കിയില്ല.. സലാം ഹാജി എല്ലാവരോടും യാത്ര പറഞ്ഞു വണ്ടിയിലെക് കയറി,
സലാം ഹാജി : എന്ന ശെരി, ഞാൻ ഇറങ്ങുവാ…. മോൾ എന്തായാലും ഒരു പത്തു ദിവസം ഇവിടെ നിക്കട്ടെ, മോൻ അടുത്ത മാസം വരുന്നുണ്ട്, അവൻ വിളിക്കാൻ വരും… അതുവരെ ഇവിടെ നിൽക്കട്ടെ… ഇനി അതിന് മുൻപ് വരണം എന്ന് ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, ഞാൻ വന്ന് കൂട്ടിക്കോളാമ്..
റുക്കിയ ബീവി : അത് അവളോട് ചോദിച്ചിട്ട് വേണ്ട പോലെ അറിയിക്കാം ഹജ്യരെ,
സലാം ഹാജി : എന്ന ശെരി, ഇനി വൈയിക്കിക്കുന്നില്ല, മഴ കൂടാൻ സാധ്യത ഉണ്ട്, ഞാൻ ഇറങ്ങുവാ….. എല്ലാവരോടും അസലാമു അലയികും…
റുക്കിയ ബീവി /അസീസ് ഹാജി : വ അലയികും സലാം
സലാം ഹാജിയുടെ വണ്ടി, വീട്ടിന്റെ പടിക്കെട്ട് ഇറങ്ങി, സലാം ഹാജി പുറകിലെ മിററിലൂടെ നോക്കുമ്പോ, ഹാളിലെ ജനാലയിലൂടെ റംല തന്റെ വണ്ടി പോവുന്നതും നോക്കി നില്കുന്നത് കണ്ടു, ഹജ്യാർ ഒന്നുകൂടി തന്റെ 33 വയസ്സിലെക് ഓടി എത്തി… ഒരു പുഞ്ചിരി മുഖത് വിരിച്ചു കൊണ്ട് ഹജ്യാർ ഹലാല വീട്ടിലേക്കു യാത്ര തിരിച്ചു….
കഴിഞ്ഞു….
വായനകാരുടെ സപ്പോർട്ടിന് നന്ദി, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ എഴുതി അറിയിക്കുക…