ജോസ് വേച്ചു വേച് എഴുന്നേറ്റു… പിന്നെ ശ്വാസം വലിച്ചു കൊണ്ട് അവിടെയുള്ള കബോർഡ്ൽ താങ്ങിപ്പിടിച്ചു നിന്നു…
കുറച്ചു നേരം ഞാൻ പുകയൂതിക്കൊണ്ട് അയാളെ നോക്കിയിരുന്നു.. അയാൾ മുഖം കുനിച്ചു നിൽക്കുകയാണ്.. പക്ഷേ ഇടയ്ക്കിടയ്ക്ക് ഇടം കണ്ണാൽ ഞാനെന്തു ചെയ്യുമെന്ന് അയാൾ നോക്കുന്നുണ്ട്..
താ**ളി.. ആ ഭാവം കണ്ടാലറിയാം പഠിച്ച കള്ളനാണെന്ന്… ഞാനൊന്ന് മുരണ്ടു…
…………………………………………………..,……………….
കുറച്ചു നേരം കഴിഞ്ഞു എന്റെ ദേഷ്യം അടങ്ങിയപ്പോൾ.. ഞാനയോളോട് ഇരിക്കാൻ പറഞ്ഞൂ… മറിഞ്ഞു പോയ കസേര നിവർത്തിയനുസരണയോടെ അയാളതിലിരുന്നു.
” അപ്പോൾ.. ഇനി പറ.. എത്ര കാലമായി താൻ ഈ പണി തുടങ്ങിയിട്ട്.. സത്യം സത്യമായി പറഞ്ഞാൽ നമുക്കിത് പെട്ടെന്ന് തീർക്കാം… ” ഞാൻ ചെറിയൊരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു..
“അത് ഏതാണ്ട് രണ്ടു കൊല്ലമായിട്ട്…” അയാൾ പേടിയോടെ പറഞ്ഞു…
“ഹ്മ്മും.. രണ്ടുകൊല്ലം.. എത്രയുണ്ടാക്കി എന്നിട്ട്?”..
അയാളത് കേട്ടു ദയനീയത്തോടെ എന്നെ നോക്കി…
“ഹാ പറ ജോസേട്ടാ രണ്ടു കൊല്ലം കൊണ്ടു താനെത്ര അടിച്ചു മാറ്റി..” ഞാൻ സ്വരം കഠിനമാക്കി…
“അങ്ങനെ ചോദിച്ചാൽ അറിയില്ല കുഞ്ഞേ…” അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു..
“എന്നാലും, പറയെടോ ആ പൈസയ്ക്ക് ഏകദേശം ഒരു കണക്ക് ഉണ്ടാവില്ലേ?… ” ഞാൻ മറ്റൊരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് ചോദിച്ചു…
“അത് എല്ലാം ചിലവായിപ്പോയി മോനെ… ” അയാൾ വീണ്ടും സ്വരം താഴ്ത്തിപ്പറഞ്ഞു…
“എല്ലാം..” ഞാനയാളെ തുറിച്ചു നോക്കി…
“അങ്ങനെ പെട്ടെന്ന് ചിലവായി പോകാൻ ചായക്കാശല്ല താനിവിടുന്നു മോഷ്ട്ടിച്ചത്.”
“കുറച്ചു സ്വർണ്ണം വാങ്ങി.. കുറച്ചു കടം വീട്ടി… കുറച്ചു ബാങ്കിലുണ്ട്..അങ്ങനെ ഒരു കണക്കില്ല… എനിക്ക് പറ്റിപ്പോയി.. പ്ലീസ്.. ഇതാരോടും പറയല്ലേ..” അയാൾ കൈകൂപ്പി കരഞ്ഞു…
“ഹ് ഹാ… ജോസേട്ടോ.. ഈ കരച്ചിൽ കൊണ്ടൊരു കാര്യവുമില്ല…. ഇങ്ങനെ നിങ്ങൾ അഭിനയിക്കാൻ നോക്കിയാൽ ഞാനിത് ഇക്കയെ അറിയിക്കാം.. അല്ലെങ്കിൽ പോലിസിനെ.. വിത്ത് പ്രൂഫ്സ്..” ഞാൻ ഒരു പെൻഡ്രൈവ് പോക്കറ്റിൽ നിന്നെടുത്തു മേശപ്പുറത്തേക്ക് ഇട്ടു..