. വീട്ടിൽ എത്തിയ പാടെ ഡെയ്‌സി ഡ്രസ്സ് മാറി അമ്മയോടൊപ്പം അടുക്കളയിൽ തിരക്കിട്ട ജോലി യിൽ ആയിരുന്നു ….. ഒത്തിരി നാളുകൾക്ക് ശേഷം അവർ വീട്ടിലേക്കു വന്ന സന്തോഷത്തിൽ മത്തായി റൂബിയെ ചേർത്ത് പിടിച്ച് അവളുടെ ഇരു കവിളിലും അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു ഹോ എത്ര നാളായി ആഗ്രഹിക്കുന്നു എന്റെ പേരക്കുട്ടിയെ ഒന്ന് കാണാൻ ………. എന്നിട്ട് ഡേയ്സിയോട് പറഞ്ഞു മോളെ ആ ഷോപ്പർ ഇങ്ങ് എടുത്തെ ഞാൻ കുറച്ച് പോത്ത് ഇറച്ചി വാങ്ങി കൊണ്ട് വരാം നമ്മുടെ റുബി മോൾക്ക് കോട്ടത്തേങ്ങ ഒക്കെ പൂളി ഇട്ട് അമ്മച്ചി ഉണ്ടാക്കുന്ന പോത്തെറച്ചി ഉലത്തിയത് വല്യ ഇഷ്ടമാ …………
. ഒത്തിരി ഒന്നും വാങ്ങേണ്ട അപ്പച്ചാ അവൾക്ക് ഇപ്പഴേ തടി കുറച്ച് കൂടുതലാ അത് കൊണ്ട് കുറച്ച് വാങ്ങിയ മതി ! അങ്ങനെ ഒന്നും പറയല്ലേ മോ ളെ …….. എനിക്ക് ആകെ ക്കൂടി ഉള്ള ഒരേ ഒരു പേരക്കുട്ടിയാ എന്റെ റുബി മോൾ , ഈ പ്രായത്തിൽ അല്ലെങ്കി ൽ പിന്നെ അവൾ ഇനി ഏതു പ്രായത്തിലാ അതൊക്കെ കഴിക്കുക ……….. അത് കേട്ട റുബി മത്തായിയുടെ കവിളിൽ ചുംബിച്ചു കൊണ്ട് പറ ഞ്ഞു ” അങ്ങനെ പറഞ്ഞു കൊടുക്ക് അപ്പച്ചാ ” അത് കേട്ട മത്തായി ഡെയ്‌സിയെ നോക്കി പറഞ്ഞു നോക്ക് മോളെ അവളുടെ ഒരു സന്തോഷം കണ്ടോ , എന്ന് പറഞ്ഞു ഡെയ്‌സി കൊടുത്ത ഷോപ്പറും വാ ങ്ങി മത്തായി നേരെ മാർക്കറ്റിലേക്ക് പോയി ……….
. അകത്തേക്ക് പോയ ജോയി ഡ്രസ്സ് മാറി അടുക്കളയിലേക്ക് വന്നു . ഷോർട്സും ടീ ഷർട്ടും ആയിരുന്നു ജോയിയുടെ വേഷം അല്പസമയത്തി നുള്ളിൽ മിഡിയും ടോപ്പും അണിഞ് റൂബിയും അടുക്കളയിലേക്ക് വന്നു ……… ജോയിയുടെ കൈ പിടിച്ച് അടുക്കള വാതിലൂടെ പുറത്തേക്കു ഇറങ്ങിയ റുബി പുറത്തെ കോട മഞ്ഞും പ്രകൃതി ഭംഗിയും ആസ്വതിച്ചു കൊണ്ട് ഡേയ്സിയോട് പറഞ്ഞു മമ്മി ഞങ്ങൾ തോട്ടം ഒക്കെ ഒന്ന് ചുറ്റി നടന്നു കണ്ടിട്ട് വരാം ………