“ആ.. അയ്യോ അങ്ങനെ പറയരുത്.. ഞാൻ ശ്രീ കൃഷ്ണനല്ലേ.. ബാക്കി പതിനാറായിരത്തിയെഴു പേരോട് ഞാൻ എന്തു പറയും…”
“കൊല്ലും.. ഞാൻ.. “അവളെന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് കണ്ണ് തുറുപ്പിച്ചു… “കളിയാക്കുന്നോടാ കൊരങ്ങാ..”
“അല്ല പിന്നെ.. ഞാൻ കാമദേവനല്ലേ ഇങ്ങനെ പെണ്ണുങ്ങൾ ക്യൂ നിൽക്കാൻ.. നീ ഒക്കെ ഇപ്പോഴും 60ൽ വണ്ടി കിട്ടാതെ നിൽക്കുന്ന പെണ്ണാണോ സമീറ “…
“അത് നിങ്ങൾക്ക് മനസ്സിലാവില്ല സാറെ “… അവൾ വലതു കൈ മടക്കി അതിൽ മുഖം ചാരിയെന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു “60ൽ ആയാലും അടുത്ത തലമുറയിൽ ആയാലും കൂടെയുള്ള പാതിയെ പങ്കു വയ്ക്കാൻ ഞങ്ങൾക്ക് ഇച്ചിരി പാടാ.. എത്ര കള്ളത്തരം കാണിക്കുന്ന പെണ്ണായാലും അവൾക്ക് പ്രിയപ്പെട്ടൊരുവൻ കാണും..”
അവൾ പതിയെ എഴുന്നേറ്റു.. ഡ്രെസ്സൊക്കെ നേരെയാക്കി താഴേക്കു പോകാൻ തയ്യാറായി..
“പോകുവാണോ?”.. ഞാൻ ചോദിച്ചു..
“അല്ലേടാ.. ഞാൻ ഇവിടെ നിന്നോട് പഞ്ചാരയടിച്ചോണ്ടിരിക്കാം… ഇരുന്നു കൊഞ്ചാതെ പണിയെടുക്കെടാ ചെക്കാ. ” അവൾ ഞാൻ കഴിച്ചു വച്ച ടിഫിൻ ബോക്സ്മെടുത്തു താഴേക്കു പോയി..
ക്ഷീണമൊക്കെ അകന്ന ഞാൻ ജോലിയിലേക്ക് തിരിഞ്ഞു. വൈകുന്നേരം ആയപ്പോൾ യാത്ര പറയാൻ സമീറ കയറി വന്നു. പകലു നടന്നതിന്റെയൊരവർത്തനം വീണ്ടുമൊരിക്കൽ കൂടി സഞ്ചരിച്ചു..
കട അടയ്ക്കാറായപ്പോഴേക്കും അച്ചുവിന്റെ കോളേത്തി…
“ആ.. ഡാ.. പറ “..
“ഡാ പതിനൊന്നര ആകുമ്പോഴേക്കും ഞാൻ ഫ്ലാറ്റിലേക്ക് വരാം.. എന്നിട്ട് വണ്ടി അവിടെ വച്ചിട്ട് പോകാം.. ” അവൻ പറഞ്ഞു…
“എങ്ങോട്ട്?” എനിക്കൊന്നും മനസിലാവാതെ ഞാൻ ചോദിച്ചു.
“മൈരേ.. മറന്നോ… മുളംന്തുരുത്തി… ആനി ചേച്ചി..” അവൻ ദേഷ്യപ്പെട്ടു..
“ഓഹ്ഹ്… മനസ്സിലായി.. ഞാൻ മറന്നു പോയി..”
ഞാൻ പറഞ്ഞു.
“ആ.. ബെസ്റ്റ്.. അപ്പോൾ പതിനൊന്നര.. മറക്കണ്ട..” അവൻ പറഞ്ഞു.
“ഡാ നീ വണ്ടിയെടുക്കേണ്ട.. ഞാൻ കാറുമായി അങ്ങോട്ട് വന്നോളാം..” ഞാൻ പറഞ്ഞു.
“ആ അത് മതി.. അതാണ് കൂടുതൽ സൗകര്യം.. നീ തെറി വിളിച്ചാലോ എന്നോർത്ത് ഞാൻ പറയാഞ്ഞതാ..” അവൻ ചിരിച്ചു.