ജീവിതം നദി പോലെ…5 [Dr.wanderlust]

Posted by

“എന്തായാലും നിന്റെ ഇക്കാക്ക് അനന്തിരവൾ വഴി നല്ലൊരു പണി വരുന്നുണ്ട്. ആ പൂമോന് ഒരെണ്ണം അത്യാവശ്യമാണ്.” ലാസ്റ്റ് ഡയലോഗ് ആയപ്പോഴേക്കും അവൻ പല്ലു ഞെരിച്ചു.

 

അവനും, ഇക്കയ്ക്കും ഇടയിൽ ഒരു പഴയ ഇഷ്യൂ ഉണ്ട്. ഇവന് കുഴൽ പോലെ ഇക്കയ്ക്ക് ഗോൾഡ്ന്റെ ചെറിയ ഇടപാടുണ്ട്. അതാണ് കടയിലെ എന്റെ റൂമിൽ ക്യാമറ ഇല്ലാത്തത്. പണ്ടൊരിക്കൽ ഇക്ക ഇവന്റെ ഇക്ക സിറാജ്നെ ഒന്ന് വലിപ്പിച്ചതാണ്. ആശാൻ കുറച്ചു നാൾ ഉള്ളിൽ ആയിപ്പോയി. ഇപ്പോൾ ഗൾഫിൽ എവിടെയോ ആണ്. കൂടെ നിന്ന ഒരുപാട് പേർക്ക് ഇക്കയുടെ കൈയിൽ നിന്ന് ഇങ്ങനെ പണി കിട്ടിയ കഥകൾ കടയിൽ കയറിയ നാൾ തൊട്ട് ഞാൻ കേൾക്കുന്നുണ്ട്.

 

ഞാൻ ഇവിടെ നിൽക്കുന്നതിൽ അച്ചന് ഏറ്റവും എതിർപ്പ് വരാൻ കാരണവും ഇക്കയുടെ കുടുംബത്തിന്റെ ഈ ഗോൾഡ് ബിസിനെസ് ബാക്ക്ഗ്രൗണ്ട് ആണ്. എന്നാൽ പുറത്തുള്ളവർ വിചാരിക്കുന്ന പോലെ ഇക്ക വലിയ രീതിയിൽ ഒന്നും ഗോൾഡ് ചെയ്യുന്നില്ല. കുറച്ചു ബ്ലാക്ക് മണി കവർ ചെയ്യാനും പിന്നെ കുറച്ചു കരിയിങ്ങും മാത്രം.

 

“അത് വിടളിയ.. പോട്ടെ വേറെന്തെങ്കിലും സംസാരിക്കാം.” ഞാൻ അവനെ തണുപ്പിക്കാനായി പറഞ്ഞു.

 

“നീ സൂക്ഷിച്ചോ കൂടെയുള്ളവരെ മുഴുവൻ ഊമ്പിച്ച ചരിത്രമുള്ള കുടുംബമാണ്, ചിരിച്ചു കൊണ്ട് കഴുത്തറക്കുന്നചെറ്റകൾ.” അവന്റെ അരിശം തീരുന്നില്ല.

 

അല്ലേലും ഇക്കയുമായി ബന്ധമുള്ള ടോപിക് എന്തു വന്നാലും അവന്റെ ടെമ്പർ തെറ്റും. പിന്നെയും അവന്റെ ടെമ്പർ തെറ്റിക്കേണ്ട എന്ന് കരുതി ഞാൻ ഐഷുന്റെ കാര്യം വിട്ടു. കുറച്ചു നേരം കൂടി കത്തി വച്ചു പിരിഞ്ഞു..

 

നേരെ റൂമിൽ എത്തി ഫ്രഷായി.പിന്നെ ബെഡിലേക്ക്.. ഉറക്കം കണ്ണിൽ കേറിയപ്പോഴേക്കും ഫോൺ ബെല്ലടിച്ചു..

” ഹലോ ”

ഫോണിലൂടെ സമീറയുടെ ശബ്ദം ഒഴുകിയെത്തി.

“Hi ” ഞാൻ പാതി ഉറക്കത്തിൽ ആയിരുന്നു.

“എന്താണ് മോനെ ഉറങ്ങിയോ?” അവൾ ചിരിയോടെ ചോദിച്ചു.

“മ് ഹും.. ഇല്ല.. ഉറങ്ങാൻ പോണതെയുള്ളൂ.. ”

“ഇത്ര നേരത്തെയോ?”

“ഭയങ്കര ക്ഷീണം ആണെടോ.”

“അതെന്താ മോനെ ഇത്ര ക്ഷീണം? മ് ഹും “.. സ്വരം മാറ്റി പാതി വില്ലത്തരം കാട്ടുന്ന കുട്ടിയെ പോലെയവൾ അനുകരിച്ചു. കുട്ടിത്തം നിറഞ്ഞ ആ ശബ്ദത്തിലെ മാധുര്യം എന്റെ ക്ഷീണമെല്ലാമകറ്റി..

Leave a Reply

Your email address will not be published. Required fields are marked *