“ഇവളുടെ ചേട്ടന്റെ പരിചയക്കാർ ഉണ്ടായിരുന്നു. അവിടെ നിന്ന് എടുത്തു . ‘
ഐഷു പറയുന്നതിനിടയിൽ താഴെ പാർക്കിങ്ങിലേക്ക് നോക്കുന്നുണ്ടായിരുന്നു.
“ഇനി ഐഷുമ്മ എങ്ങനെ പോകും? ഞാൻ കൊണ്ട് വിടണോ?”.
“വേണ്ടിക്ക ഇവളുടെ വണ്ടിയുണ്ട്. അതിൽ ഒരുമിച്ചു പൊക്കോളാം.”
“എങ്കിൽ ശരി വിട്ടോ.. സന്ധ്യയായി..”
ഐഷു കൂട്ടുകാരിയോടൊപ്പം താഴോട്ടിറങ്ങി പിന്നെ പെട്ടെന്ന് വീണ്ടും നട ഓടി കേറിയെന്റെ അടുത്തെത്തി.
“ങും.. എന്തേ?” ഞാൻ ഐഷുനെ നോക്കി.
ആളുടെ ബോഡി ലാംഗ്വേജ്ൽ മൊത്തം ഒരു പരുങ്ങൽ.. കൈകൾ ഒക്കെ പിണച്ചു വച്ചു അഴിച്ചു മടക്കുന്നു, കാലുകൾ നിലത്തു മാറി മാറി നൃത്തം ചെയ്യുന്നു.
“അതിക്ക. പിന്നെ.. എന്നെ.. പിന്നെ.. ഇവിടെ ” ആളുടെ വിക്കൽ കൂടി കേട്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി..
“ഐഷുമ്മയെ ഇവിടെ കണ്ടു എന്ന് അക്കച്ചിയോട് പറയരുത് അതല്ലേ..” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“മ്. ഉം..” പാതി ചമ്മലോടെ ഐഷു മൂളി..
“എന്ത് പറഞ്ഞാ വീട്ടിൽ നിന്നു ചാടിയത്?” ഞാൻ ചോദിച്ചു..
“അത് ആസ് യൂഷ്വൽ.. കമ്പയിൻഡ് സ്റ്റഡി.. പ്ലീസ് പറയല്ലേ ഇക്ക. അമ്മി അറിഞ്ഞാൽ എന്നെ ശരിയാക്കും “..
“ഹേയ്.. ഞാൻ പറയില്ല.. ഐഷുമ്മ വിട്ടോ.. ഇനി കറങ്ങാതെ വീട്ടിൽ പൊക്കോണം..”
“ഓക്കേ.. ബൈ.. ബൈ ” ഐഷു കൈ വീശി കാണിച്ചു കൊണ്ട് കൂട്ടുകാരിയുടെ നേർക്കോടി. പിന്നെ അവിടെ കിടന്നൊരു സ്സിഫ്റ്റിൽ കേറി. ആ സ്വിഫ്റ്റ് ഒന്നു റിവേഴ്‌സ് എടുത്തു നേരെ ഹൈവേയിൽ കയറി മറഞ്ഞു. ഞാൻ ആ സ്വിഫ്റ്റ് പോകുന്നത് നോക്കി നിന്നു. സ്വിഫ്റ്റ് കണ്ണിൽ നീന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു ആഷിക്കിന്റെ ഷോപ്പിലേക്ക് കയറി.
അവൻ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടത് കൊണ്ട് അവൻ കൗണ്ടറിൽ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നിരുന്നു.
“മച്ചാനേ…”
“ആ മച്ചു “..
“എന്തേ ഈ വഴിക്കൊക്കെ?”..
“ഒന്നുല്ലെട.. കുറേ ആയ്യില്ലേ നിന്നെ കണ്ടിട്ട് അതുകൊണ്ട് ചുമ്മാ ഒന്നിറങ്ങിയതാ..”