അതിരുകൾ 5 [കോട്ടയം സോമനാഥ്]

Posted by

ആന്റപ്പൻ ഗ്ലാസും തലയിൽ വെച്ച് ഞങളുടെ ചുറ്റും നൃത്തച്ചുവടുകളോടെ വലംവെച്ചു.

ചിരിച്ചുകൊണ്ട് ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

 

സംഗീതം അതിന്റെ നാലാം കാലത്തിലേക്ക് ഉയർന്നിരുന്നു.

 

താതിനന്ത…. താതിനന്ത….. താതിനന്ത…..

തെയ്യന്താരാ…

 

ഞാനും അറിയാതെ ചുവടുവെച്ച് തുടങ്ങി…

അറിയില്ലെങ്കിലും കൂടെ പാടാൻ ശ്രമിച്ച്

എന്റെ ആവേശം ഞാനും പ്രകടിപ്പിക്കാൻ തുടങ്ങി…

 

ജോജോ സ്മിതയുടെ നേരെ കൈനീട്ടി നൃത്തം ചെയ്യാൻ ക്ഷണിച്ചു..

അവൾക്ക് ഒരു വട്ടം കൂടി ആലോചിക്കേണ്ടിവന്നില്ല…

ജോജോയുടെ കരംഗ്രഹിച്ച് അവനോടൊപ്പം ആടാൻ തുടങ്ങിയ സ്മിത…

എന്നോട് കൂടെചെല്ലാൻ കണ്ണ്കൊണ്ട് ആംഗ്യം കാട്ടി.

ഉയര്ന്ന താളത്തിൽ ആരോ ടേബിളിൽ കൊട്ടുന്നു…

സ്റ്റീൽ വാട്ടർ ജെഗിൽ കല്ല്കൊണ്ട് ചിലമ്പൽ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്

മൂർത്തിയും ആവേശഭരതനായി ഞങ്ങളുടെ ഇടയിലേക്ക് കയറി..

ആവേശത്തിന്റെ മറ്റൊരു തലത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ആ സംഗീതത്തിനായിരുന്നു….

പപ്പയും, ഏതോ കുറെ ആന്റിമാരും, ഒപ്പം

കൂടിയിരുന്നു.

ഇതുവരെ ഉള്ള എല്ലാം തന്നെ ഞാൻ മറന്നിരുന്നു…

നമ്മുടെ ഫ്രണ്ട്‌സ് മാത്രമാണ് നമ്മുടെ സന്തോഷത്തിൽ കാണുകയെന്ന് തോന്നിപ്പോയി….

 

നൃത്തം ചെയ്യുന്ന ഒരു ചെറുകൂട്ടംആയി ഞങ്ങൾ മാറിയിരുന്നു…

എല്ലാവരും ഉറക്കെ പാടുന്നു…

എങ്ങും ആഹ്ലാദം അലതല്ലുന്നു…

 

നവീന കാലത്തിലെ ഡി.ജെയും റാപും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഇതൊരുപുതിയ അനുഭവം ആയിരുന്നു…

 

ആൺകുട്ടികൾ എത്രനന്നായാണ് ഓരോ ആഘോഷങ്ങളും പൊടിപൊടിക്കുന്നത്?

അല്പം മദ്യവും, കൂട്ടുകാരും ഉണ്ടെങ്കിൽ അവർക്ക് മറ്റൊന്നും വേണ്ടെന്ന് തോന്നിപ്പോയി.

 

ഞങ്ങൾ ഗേൾസ് മാത്രം ആയിരുന്നെങ്കിൽ എന്ത് ബോർ ആയേനെ!!!

കോസ്റ്റും ഡിസ്കഷൻ, മറ്റൊരു പാർട്ടിയുടെ താരതമ്യങ്ങൾ….

അങ്ങിനെ എന്ത് വേണമെങ്കിലും സംസാരിക്കും…

പക്ഷെ ഇത്പോലെ എല്ലാം മറന്ന് ആഘോഷിക്കാൻ മാത്രം

ഞങ്ങൾ സ്ത്രീകൾ എപ്പോഴും മറക്കും..

 

നൃത്തത്തിനിടയിൽ എപ്പോഴോ ഞാൻ ആരുടെയോ കരം ഗ്രഹിച്ചിരുന്നു. എന്റെ കൈകളെ മുറുകെ പിടിച്ചുകൊണ്ടു താളം ഇട്ട് തരുന്നത് പപ്പയാണെന്ന് തിരിച്ചറിഞ്ഞ ഞാൻ വളരെ കംഫർറ്റബിൾ ആയി.

 

ജോജോ സ്മിതയെ അരയോട് ചേർത്ത് പിടിച്ച് ഉയർന്ന് ചാടുന്നു. അവൾ കുടു കുടെ ചിരിക്കുന്നുമുണ്ട്.

പക്ഷെ പെട്ടെന്ന് ജോജോയുടെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകുന്നത് എന്റെ ശ്രദ്ധയിൽപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *