എന്ന് പറഞ്ഞോണ്ട് തുടങ്ങി.
മോളെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ അല്ലേ അവൾ വിളിച്ചത്. നിനക്ക് എന്താ പോയാൽ.
അവനെ വഴക്ക് പറയല്ലേ ലേഖേ
അവന് എന്തെങ്കിലും പരിപാടി ഉണ്ടാകും..
എന്ന് പറഞ്ഞു മുത്തശ്ശി.
അതേ ഞാൻ വരില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ.
ഞാൻ വെറുതെ കളിപ്പിച്ചതാ.
എന്നാ മാമിയോട് വിളിച്ചു പറ അത്.
ഹോ പറഞ്ഞേക്കാം.
ഫോണെടുത്തു ആദ്യത്തെ റിങ് പോയപ്പോ തന്നെ ഫോണെടുത്തു.
ഞാൻ എടുത്ത ഉടനെ.
മാമി എന്ത് പണിയാ കാണിച്ചേ.
അങ്ങിനെ വേണം അമ്മയുടെ വായിൽ നിന്നും നല്ലോണം കിട്ടി അല്ലേ. ഇപ്പൊ മനസ്സിലായോ ആരെ കൊണ്ടാണോ നിനക്ക് ഓർഡർ ഇടിക്കേണ്ടത് അവരെ കൊണ്ടു തന്നെ ഓർഡർ ഇടിച്ചില്ലേ..
ആ നല്ലോണം കേട്ട പോലെ ഉണ്ടല്ലോടാ നിന്റെ സംസാരം കേട്ടിട്ട്
ഇല്ല പിന്നെ ഞാൻ വരില്ല എന്ന് മാമിയോട് പറഞ്ഞോ ഒന്ന് കളിപ്പിക്കാൻ വേണ്ടി അല്ലേ.
എനിക്ക് സന്തോഷം ആയി അമ്മയോട് പറഞ്ഞു രണ്ടെണ്ണം തരാൻ പറയണം ഇനി എന്നാലേ നിന്റെ നാക്കും കണ്ണും അടങ്ങി നിക്കു.
അതിനു മുന്നേ മാമനോട് പറഞ്ഞു നിങ്ങടെ കാര്യം ഒരു തീരുമാനം ആക്കി തരാം ഞാൻ.
അതിനിനി മോന് നിന്റെ മാമനെകൊണ്ട് എന്ത് തീരുമാനം ആണാവോ എടുപ്പിക്കേണ്ടത്..
ഞാൻ എടുപ്പിച്ചു തരാമെടാ എന്ന് പറഞ്ഞോണ്ട് മാമി ചിരിച്ചു.
എന്താടാ നീ അവളോട് പറയുന്നേ. നിനക്ക് നാക്ക് കുറച്ചു കൂടുന്നുണ്ട്
അവളെന്തെങ്കിലും പറഞ്ഞു കാണും മോളെ അല്ലാതെ അവൻ ഒന്നും പറയില്ല എനിക്കറിയാവുന്നതല്ലേ അവളെ എന്ന് പറഞ്ഞോണ്ട് മുത്തശ്ശി എന്നെ നോക്കി.
അതേ മാമി പറയുകയാ അമ്മയോട് പറഞ്ഞു രണ്ടെണ്ണം വാങ്ങിച്ചു തരാമെന്നു.
അതാ ഞാൻ പറഞ്ഞെ അതിന് മുന്നേ മാമനോട് പറഞ്ഞു നിങ്ങടെ കാര്യം ഒരു തീരുമാനം ആകണമെന്ന്.
ആരോടാഡാ ഇതൊക്കെ പറയുന്നേ എന്നുള്ള ചോദ്യം മറുതലക്കൽ നിന്നും വന്നു.
നിങ്ങടെ അമ്മായി അമ്മയോട് അതേ എന്റെ മുത്തശ്ശിയോട്
അമ്മയുണ്ടോ അടുത്ത് ആ ഇവിടെ ഉണ്ട്.
ഒരു മരുമോൾ ഉള്ളത് സ്വന്തം വീട്ടിലേക്കു പോയിട്ട് ഒന്ന് വിളിച്ചു കൂടെ നോക്കുന്നില്ല എന്ന് പരാതി പറഞ്ഞോണ്ടിരിക്കുകയാ. മുത്തശ്ശി.