രാഹുൽ ഒരു കുഞ്ഞി പൊട്ടെടുത്ത് അവളുടെ നെറ്റിയിൽ കുത്തി കൊടുത്തു..
*നിനക്ക് കുഞ്ഞി പൊട്ടാ ചേരോളു….*
അവൻ അവളെ തിരിച്ച് നിർത്തി..
*ഒരുമ്മ താട്ടെടി…*
“അപ്പോ അതാണ് ഇത്ര സ്നേഹം.. ഉമ്മ കിട്ടാൻ ആണല്ലേ…വാ കഴുകാത്തവർക്ക് ഞാൻ തരില്ല.”
*അയ്യോ അതുകൊണ്ട് ഒന്നും അല്ല. നിന്നെ ഇന്ന് ഇങ്ങനെ കാണാൻ നല്ല രസം. ഒരെണ്ണം താ. ദ്ദേ ചുണ്ടത്ത് ഒരെണ്ണം തന്നാൽ മതി. പ്ലീസ്…*
സേതു അവനെ ചേർത്ത് പിടിച്ച് അവൻ്റെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ചു…
*ആരെ കാണിക്കുവാൻ ആണ് ഈ ഒരുക്കം.*
അത് ഇഷ്ടപെടാതപോലെ മുഖത്ത് ഒരു കൃത്രിമ ദേഷ്യം വരുത്തി അവൻ്റെ കവിളിൽ കുത്തിക്കൊണ്ട് സേതു പറഞ്ഞു.*എന്നെ കാണാൻ ഒരുപാട് പേര് വരുന്നുണ്ട്, എന്ത്യേ… വല്ല കുഴപ്പവും ഉണ്ടോ.. ഹും…അ പിന്നെ നിമിഷ ചേച്ചിയുടെ പാർട്ണർ വരും. നല്ല ചുള്ളൻ സർ ആണ്.പുള്ളിനെയും ഒന്ന് കാണിച്ചേക്കാം.*
“ഓ ആയിക്കോട്ടെ മാഡം .. ആരെ എങ്കിലും ഒക്കെ കാണിക്ക്. *
*ആയിക്കോട്ടെ. ചായ എടുത്ത് വച്ചിട്ടുണ്ട്. ഞാൻ ദ്ദേ ഇറങ്ങുവാ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്.വൈകിട്ട് വരുമ്പോ പറയാം ആരെ ഒക്കെ കാണിച്ചു എന്ന് ,, ബൈ ഉമ്മ……*
“വൈകിട്ട് വരുമ്പോ പറയണേ മാഡം. ഞാൻ നോക്കി ഇരിക്കും.”
സേതു അവനെ നോക്കി കൊഞ്ഞനം കുത്തിയിട്ട് പുറത്തേക്ക് ഇറങ്ങി, അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് പോയി…പുറത്ത് ഇറങ്ങിയതും നിമിഷ വന്നതും ഒപ്പം ആയിരുന്നു. അവളുടെ അടുത്ത് കാർ നിർത്തി സേതു അകത്ത് കയറിയപ്പോൾ നിമിഷ ചോദിച്ചു
*എൻ്റെ പൊന്നോ… ഇന്ന് എന്താ സാരിയിൽ ഒക്കെ…*
“ചുമ്മാ ഇരിക്കട്ടെ എന്നേ… എന്നും ചുരിദാർ അല്ലേ അതുകൊണ്ട് ഒരു ചേഞ്ച് പിടിക്കാം എന്ന് വെച്ചു..”
*ഉവ്വ് ഉവ്വ് ചേഞ്ച് ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്..എൻ്റെ അടുത്ത് നീ ചുമ്മാ പൊട്ടി കളിക്കല്ലെ സേതു മോളെ.*
“അയ്യോ എൻ്റെ പൊന്നു ചേച്ചി അങ്ങനെ ഒന്നുമില്ല.”