കടക്കാരൻ അഹമ്മദ് കാക്ക എന്താണ് വേണ്ടതെന്ന അർത്ഥത്തിൽ ഹാരിസണിനെ നോക്കി.
“ഒരു കട്ടൻ കാപ്പി.” പച്ച മലയാളത്തിൽ ഹാരിസൺ പറഞ്ഞു. അത് കേട്ട് കടയിലുണ്ടായിരുന്നവർ അത്ഭുതത്തോടെ ഹാരിസണെ നോക്കി. ഒരു വിദേശി നന്നായി മലയാളം പറയുന്നോ.
അത് കണ്ട് ഹാരിസൺ പുഞ്ചിരിച്ചു. “അത്ഭുതപ്പെടേണ്ട, എന്റെ മാതാവ് മലയാളിയായിരുന്നു. പിതാവ് വയനാട്ടിലെ എസ്റ്റേറ്റ് മാനേജരായിരുന്നു.”
പിന്നെ നാട്ടുകാർ കുശലപ്രശ്നമാരംഭിച്ചു.
“അതേയ്, ഒന്നിങ്ങു വന്നേ.. “അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം. അവിടേക്ക് നോക്കിയ ഹാരിസണിന്റെ കണ്ണുകൾ തിളങ്ങി. തട്ടമിട്ട സുന്ദരിയായ ഒരു യുവതി. മുപ്പത് വയസ്സിലധികം പ്രായമില്ല.
“എന്റെ ബീടരാണ്. സുബൈദ.” അഹമ്മദ് കാക്ക പരിചയപ്പെടുത്തി.
സുബൈദയെ നോക്കി ഹാരിസൺ പുഞ്ചിരിച്ചു. അപ്പോളയാളുടെ തീഷ്ണമായ കണ്ണുകൾ സുബൈദയുടെ കണ്ണുകളുമായി ഇടഞ്ഞു. എന്തോ ഒരു ശക്തി തന്നിലേക്ക് കയറുന്നതു പോലെ സുബൈദക്ക് തോന്നി. അവൾ സമ്മതപൂർവ്വം തലയാട്ടുന്നത് അവിടെ ഉണ്ടായിരുന്ന ആരും കണ്ടില്ല.
പിറ്റേന്ന് പ്രഭാതം പൊട്ടി വിടർന്നത് ഒരു ദുരന്തവാർത്തയുമായിട്ടായിരുന്നു.
സുബൈദയുടെ നഗ്നമായ ശരീരം പഴയ ബംഗ്ലാവിനരികിൽ കിടക്കുന്നു.
(അതെങ്ങനെ സംഭവിച്ചു എന്ന് അടുത്ത ഭാഗത്ത് വിവരിക്കാം.)
പേജുകൾ കൂട്ടണമെന്ന അഭ്യർത്ഥന കണ്ടു. ഞാനിത് ടൈപ്പ് ചെയ്ത് അപ് ലോഡ് ചെയ്യുന്നത് മൊബൈൽ ഫോണിലാണ്. അതിന്റെ പരിമിതികളുണ്ട്. ക്ഷമിക്കുക.