ഔസപ്പ് അച്ഛൻ : ആ അതേതായാലും നന്നായി. ഇനി ഇപ്പോൾ എന്നെ കൂട്ടാൻ ഇത്രയും ദൂരം വന്നേച്ചും തിരിച്ചു പോവണ്ടല്ലോ.
അല്ല മോന് എന്താ ഇന്ന് ഇത്രക്ക് അസ്വസ്ഥത തോന്നാൻ കാരണം? എന്തേലും കാര്യങ്ങൾ ആലോചിച്ചിട്ടാണോ?
ഞാൻ : അച്ചോ അത് പിന്നെ ഞാൻ പറഞ്ഞിരുന്നില്ലേ കഴിഞ്ഞ ദിവസം ഓഫീസിൽ ജയദേവൻ അങ്കിൾ ചെന്ന് അച്ഛനുമായി എന്തൊക്കെയോ പറഞ്ഞു വഴക്കായി എന്ന് അതിനു ശേഷം ഒരു മനസമാധാനവുമില്ല. അയാൾ എന്തിനും മടിക്കാത്ത ഒരു മൃഗമാണ് അച്ചോ .
ഔസപ്പ് അച്ഛൻ : അതാണോ കാര്യം അത് കഴിഞ്ഞിട്ട് ഒരുപാടായതല്ലേ നീ തന്നെ പറഞ്ഞില്ലേ പിന്നീട് ഇതുവരെ അയാളുടെ ഭാഗത്തുനിന്നും പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് പിന്നെ എന്താ ഇത്രക്ക് പേടിക്കാൻ?
ഞാൻ : അറിയില്ല അച്ചോ. പിന്നീട് അയാളുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായിട്ടില്ല എങ്കിലും എനിക്കെന്തോ വല്ലാത്ത ഒരു പേടി.
ഔസപ്പ് അച്ഛൻ : ഏയ്യ് മോന് വെറുതെ പേടിക്കണ്ട അവർക്ക് രണ്ടാൾക്കും ഒന്നും സംഭവിക്കില്ല. ഒന്നുമില്ലേലും അവർ രണ്ടാളും കാരണം അന്നം മുട്ടാതെ ജീവിക്കുന്ന ഒരുപാട് കുട്ടികൾ ഇല്ലേ അവരുടെ പ്രാർത്ഥന എപ്പോഴും അവരെ സംരക്ഷിച്ചോളും കേട്ടോ.
ഞാൻ : 🙂
ഔസപ്പ് അച്ഛൻ : അല്ല നാളെ അല്ലെ മോന്റെ കോളേജിൽ നിന്നും യാത്ര പോവുന്നത്?
ഞാൻ : ആ അതെ
ഔസപ്പ് അച്ഛൻ : എന്നിട്ട് അതിന്റേതായ ഒരു സന്തോഷമൊന്നും കാണുന്നില്ലല്ലോ മുഖത്ത്?
ഞാൻ : അത് പിന്നെ അച്ചോ……
ഔസപ്പ് അച്ഛൻ : മനസ്സിലായി ഇപ്പോൾ പറഞ്ഞ അതെ പേടിയാണല്ലേ അതിനും കാരണം.
ഞാൻ : അതെ വേറെ ഒന്നിലും എനിക്കിപ്പോൾ ശ്രദ്ധ കൊടുക്കാൻ പോലും കഴിയുന്നില്ല.
ഔസപ്പ് അച്ഛൻ : മോന് പേടിക്കണ്ട ഒന്നും സംഭവിക്കില്ല. പിന്നെ എന്തുണ്ടായാലും ഞാൻ അറിയിച്ചോളാം പോരെ?