മാധവൻ : അവൻ പറയുന്നത് ഒന്നും നീ കാര്യമാക്കണ്ട സ്വത്ത് കിട്ടാനുള്ള ഒരു മാർഗം മാത്രമാണ് അവന്റെ ഈ ഭീഷണി. പിന്നെ അവൻ ഇവിടെ വന്നതും മോൻ അറിയാൻ നിൽക്കണ്ട കേട്ടോ.
ജയശ്രീ : ഇല്ല.
മാധവൻ : എന്നാൽ വാടോ കിടക്കാം രാവിലെ തന്നെ പോകേണ്ടതല്ലേ.
അല്ല നമുക്കുള്ള ഡ്രെസ്സും മറ്റു സാധനങ്ങളും ഒക്കെ പാക്ക് ചെയ്യണ്ടേ?
ജയശ്രീ : അതൊക്കെ അവൻ തന്നെ എടുത്തു വെച്ചിട്ടുണ്ട്. പിന്നെ ആ റെവോൽവർ കൂടി അച്ഛനെ എൽപ്പിക്കാൻ പറഞ്ഞു തന്നിട്ടുണ്ട്.
മാധവൻ : അവനു നമ്മൾ ഒറ്റക്ക് എവിടേക്കെങ്കിലും പോവുന്നത് നല്ല പേടിയാ. ആ എന്തായാലും അത് കയ്യിൽ ഉള്ളത് നല്ലതാണ്.
എല്ലാം തയ്യാറാക്കി വെച്ചേക്കുവാണെങ്കിൽ വാടോ കിടക്കാം.
ജയശ്രീ : ആ ശെരി.
അവർ ഇരുവരും അകത്തേക്ക് കയറി വിഷ്ണു തിരികെ എത്തുന്നതുകൊണ്ട് മുൻവശത്തെ വാതിൽ ചാരിയിട്ടശേഷം അവരുടെ മുറിയിലേക്ക് മയറി വാതിൽ ലോക്ക് ചെയ്തു.
ഇതേ സമയം ഞാൻ ഔസപ്പ് അച്ഛന്റെ ആശ്രമത്തിലേക്ക് എത്തിയിരുന്നു. ഒരുപാട് രാത്രിയായി എങ്കിലും അച്ഛൻ ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് എനിക്ക് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത് തന്നെ. ആശ്രമത്തിന് വെളിയിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഞാൻ വാതിൽക്കലേക്ക് നടന്നു.
പ്രതീക്ഷിച്ചത് പോലെ തന്നെ ഔസപ്പ് അച്ഛൻ മുൻപിൽ തന്നെ സ്ഥിരമായി പതിവുള്ള വായനയിലാണ്. അച്ഛന് എല്ലാ ദിവസവും എന്തേലും ഒക്കെ വായിച്ചിരിക്കണം ഉറക്കം നമ്മളെ ക്ഷണിക്കണം നമ്മൾ ആയിട്ട് ഉറക്കത്തെ ക്ഷണിക്കരുത് എന്നാണ് അച്ഛന്റെ ഒരു രീതി.
രാത്രി ഇത്രയും വൈകി വരുന്ന എന്നെ കണ്ടിട്ടാവണം ഔസപ്പ് അച്ഛൻ വായുച്ചുകൊണ്ടിരുന്ന ബുക്ക് മാറ്റി വെച്ച ശേഷം എന്നെ നോക്കി ചോദിച്ചു.
ഔസപ്പ് അച്ഛൻ : എന്താ വിഷ്ണു ഈ രാത്രിക്ക്? എന്തേലും പ്രശ്നം ഉണ്ടോ?
ഞാൻ : പ്രശ്നമൊന്നും ഇല്ല അച്ചോ. എന്തോ മനസ്സിനൊരു സ്വസ്ഥത കിട്ടുന്നില്ല കാര്യമറിയാത്ത ഒരു ടെൻഷൻ. അച്ഛനെ കണ്ട് ഒന്ന് സംസാരിചാൽ ശെരിയാവുമെന്ന് തോന്നി അതാ ഇങ്ങോട്ടേക്കു പോന്നത്. പിന്നെ നാളെ രാവിലെ നിങ്ങൾക്ക് പോവണ്ടേ അപ്പോൾ ഔസപ്പ് അച്ഛനെ കൂട്ടി വരാൻ അച്ഛൻ പറഞ്ഞിരുന്നു അതാകുമ്പോൾ വീട്ടിൽ നിന്നും തന്നെ രാവിലെ പോവാലോ.