പവി : അച്ഛാ 😨🥺
ഞാൻ : ആര് പറഞ്ഞു വളർത്താൻ വെഷം തന്ന് കൊന്നൂടെ….
ചെറി : ടാ നായെ ഇങ്ങനെ ആണോ അച്ഛനോട് പറയുന്നേ അടിച്ച് കേറ്റി തരും….
ഞാൻ : ചെറി എന്റെ ചെറി 😊 അടിച്ചോ വാ എത്ര വേണേലും അടിച്ചോ…. നിങ്ങക്ക് അതിനുള്ള അവകാശം ഒണ്ട് എന്താ അറിയോ ഞാൻ നിങ്ങളെ ആണ് എന്റെ അച്ഛൻ ആയിട്ട് കാണുന്നത്…
അച്ഛൻ തരിച്ച് പോയി… ചാടി ചാടി നിന്ന അച്ഛൻ എന്നെ നോക്കി അങ്ങനെ നിന്നു…
അമ്മ : ഇങ്ങനെ ആണോടാ സംസാരിക്കാ കേറി പോ
ഞാൻ : അമ്മ ഒരക്ഷരം മിണ്ടരുത് നിങ്ങളാ ഏറ്റവും വലിയ ചതി എന്നോട് ചെയ്തത്….
ഞാൻ കൈ ചൂണ്ടി പറഞ്ഞു
നിങ്ങളാ എന്നെ ചതിച്ചത്…മൊതലാളി എന്നെ അറക്കാൻ വളത്താ പക്ഷെ അമ്മ കൂടെ ഞാൻ തേങ്ങിക്കൊണ്ട് പറഞ്ഞു….
അമ്മ : ഞാൻ എന്ത് ചെയ്തടാ എന്റെ തലക്ക് വക്കാൻ….
ഞാൻ : ഒന്നും ചെയ്തില്ലേ ഒന്നും…. എങ്ങനമ്മാ
അമ്മ : എനിക്ക് ഒന്നും മനസ്സിലായില്ല
അമ്മടെ കണ്ണ് നെറഞ്ഞ് വന്നു….
ഞാൻ : ഞാൻ പറഞ്ഞോ എനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞോ
😨അത്… അമ്മക്ക് കാര്യം പിടി കിട്ടി… അമ്മ തല കുനിച്ചു ഒന്നും പറയാതെ….
ഞാൻ : പെണ്ണ് കാണൽ ആണെന്ന് പറഞ്ഞ് എന്നെ വലിച്ചോണ്ട് പോയിട്ട് പോയപ്പോ എന്താ നിശ്ചയം… അച്ഛൻ ചെയ്യും അത് എന്താ വച്ചാ ഞാൻ കണ്ടതിൽ വച്ച് എന്നോട് ഏറ്റവും ക്രൂരത കാണിക്കുന്ന രണ്ട് പേരിൽ ഒരാള് അച്ഛൻ ആണ് പിന്നെ ഒരാള് എന്റെ ഭാര്യ ഇവള്….
ഞാൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു
ആന്റി : എന്താ ഡോ… എന്തൊക്കെ ആണ് താൻ പറയുന്നേ
ഞാൻ : സത്യം ആണ് ആന്റി നിങ്ങള് വിശ്വസിക്കില്ല കാരണം നിങ്ങടെ മോൾ അല്ലെ… ഇവൾ എന്നോടും എനിക്ക് വേണ്ടപ്പെട്ടവരോടും ചെയ്ത കാര്യങ്ങള് പറഞ്ഞാ കഴുത്ത് ഞെരിച്ച് കൊല്ലാൻ ആണ് എനിക്ക് തോന്നാ