അച്ഛൻ ചെറിടെ പിടി വിട്ട് മുന്നോട്ട് വരാൻ ശ്രമിക്കാ….
ഇനി വേണ്ട… ഒരു തെറ്റും ചെയ്യാത്ത എനിക്ക് തല്ല് കൊള്ളണ്ട കാര്യം ഇല്ല….
അച്ഛൻ എന്റെ നിപ്പ് നോക്കി
നോക്കുന്ന കണ്ടില്ലേ കേറി പോടാ അച്ഛൻ ഒച്ച ഇട്ട് പറഞ്ഞു….
നിങ്ങളായിട്ട് വിട്ടാ പോയിട്ട് തിരിച്ച് വരും………. ഞാൻ ആയിട്ട് എറങ്ങിയാ പിന്നെ തിരിച്ച് കേറില്ല…. ഞാൻ നെറ്റി തൊടച്ച് പല്ല് കടിച്ച് പറഞ്ഞു….
പപ്പ വാ പൊത്തി കണ്ണടച്ച് തല താത്തി നിന്നു…
അച്ഛന്റെ പിടി വിട്ടു….
അച്ഛൻ : രാജു വിട് ഇവന്റെ തെളപ്പ് ഞാൻ തീർത്ത് കൊടുക്കാ….
അമ്മ : അടി വാങ്ങി കൂട്ടാതെ അച്ഛൻ പറയുന്ന കേക്ക് ടാ കേറി പോ
അമ്മ എന്നെ പിടിച്ച് ഉന്തി…
ഞാൻ : ഇല്ല… ഞാൻ ഒരു മനുഷ്യൻ ആണ് എപ്പോ നോക്കിയാലും അത് ചെയ്യ് ഇത് ചെയ്യണ്ട ഞാൻ ആർടെം അടിമ ഒന്നും അല്ല…
അമ്മ : ദേ നിന്റെ ഭാര്യ വീട്ട്കാര് ഒക്കെ നിക്കുന്നു പോടാ മോനെ അവരൊക്കെ എന്ത് വിചാരിക്കും
ഞാൻ : കേക്കട്ടെ എല്ലാരും… കാണട്ടെ എല്ലാം…. ഇതാ ഞാൻ എല്ലാർടെം മുന്നില് അഭിനയിച്ച് മടുത്തു…. വീട്ടില് അടിമ ആയിട്ട്….ഇവർടെ വീട്ടില് പോയാ നല്ലവൻ ആയിട്ട്…. എനിക്ക് മടുത്തു….
അച്ഛൻ : എങ്ങനെ അഭിനയിച്ചല്ലേ പറ്റൂ നിനക്ക് മരുന്നിന് ഗുണം എന്തേലും ഒണ്ടോ
അച്ഛന് എന്ത് യോഗ്യത ആണ് എന്നെ പറയാൻ ഒള്ളത്…. അച്ഛൻ വലിയ കച്ചോടക്കാരൻ ആവും നല്ല ഭർത്താവ് നല്ല ചേട്ടൻ നല്ല മനുഷ്യൻ ആവും…എന്നാ ഒരു നല്ല അച്ഛൻ അല്ല എനിക്ക് പ്രേതേകിച്ച്….
ഞാൻ സങ്കടം പിടിച്ച് വച്ച് പറഞ്ഞു…
അച്ഛൻ : എങ്ങനെ തോന്നാതെ ഇരിക്കും…. പട്ടിക്കൂട്ടിൽ ഇട്ട് വളർത്തണ്ടതിനെ ഒക്കെ കട്ടിലും ഫാനും കൊടുത്ത് വളർത്തിയാ ഇങ്ങനെ തന്നെ ഇരിക്കും….
പവി വന്ന് എന്നെ പെറകിലേക്ക് വലിച്ചു…
അച്ഛൻ : നിക്കറിട്ട് നടക്കുന്ന സമയം തൊട്ട് കണ്ട തെണ്ടികൾടെ കൂടെ പോയി… ഓരോ അടിയും പിടിയും.. എന്നെ കൊണ്ട് പറയിക്കണ്ട 😡