കാന്താരി 5 [Doli]

Posted by

പോയി കൈയ്യീന്ന് പോയി….

ഇനി ഈ വീട്ടീന്ന് വെളിയിൽ ആയാലും സന്തോഷം മാത്രം….

അച്ഛൻ എന്റെ നേരെ കൈ വീശി

ചെറി സമയത്ത് കേറി തടഞ്ഞു….

ഞാൻ അച്ഛനെ തന്നെ നോക്കി നിന്നു….

പപ്പ ഓടി വന്ന് എന്നെ പിടിച്ച് വലിച്ചു

പപ്പ : വേണ്ട ശിവ വാ നമ്മക്ക് മോളിലോട്ട് പോവാ….

ഞാൻ അവൾടെ കൈ പിടിച്ച് തട്ടി

അച്ഛൻ : കേറി പോടാ

ഞാൻ ഇല്ലെന്ന് തല ആട്ടി….

എന്റെ കണ്ണ് കലങ്ങി ഞാൻ മോളിലേക്ക് നോക്കി

അമ്മ : ചക്കരെ വേണ്ട ദേ അവരൊക്കെ നിക്കുന്നു നീ കേറി പോ

അമ്മാ അമ്മ എന്ത് അറിഞ്ഞിട്ടാ ഇന്ദ്രുനെ ആരൊക്കെ കൂടെ ചേർന്ന് പിടിച്ചോണ്ട് പോയി അറിയോ ഞാൻ പോണ്ടേ അപ്പൊ നോക്കാൻ… അമ്മ പറമ്മാ

ഞാൻ അടഞ്ഞ ഒച്ചയിൽ പറഞ്ഞു…

അമ്മ : അയ്യോ കൊച്ചിന് എന്താ പറ്റിയെ എന്താ നീ പറയുന്നേ…

ഞാൻ : അറിയില്ലമ്മാ എനിക്ക് അറിയില്ല 😣🥺 ഞാൻ പോയി നോക്കട്ടെ

അച്ഛൻ : ചുമ്മാ ഭാഗ്യ അവനെ ആര് പിടിച്ചോണ്ട് പോവാൻ.. പിന്നെ ഇന്ദ്രുനേ പിടിച്ചോണ്ട് പോയി പോലും….

ഞാൻ : എന്നെ പോലെ തെണ്ടി അല്ല അവൻ

അച്ഛൻ : ചെവിക്കുറ്റി അടിച്ച് പൊട്ടിക്കും കേറി പോടാ

അച്ഛൻ ചാർജ് ചെയ്ത് കേറി വന്നു….

ആന്റി : എന്താ കുട്ടാ ഇത് അച്ഛൻ പറയുന്ന കേക്ക് കൊച്ച് ഉള്ളിലേക്ക് പോ

ഞാൻ : ആന്റി പ്ലീസ് ആന്റി എന്നെ വിടാൻ പറ

അച്ഛൻ : നീ എങ്ങോട്ടും പോവില്ല അത് എന്റെ വാക്കാ

ഞാൻ : എങ്കി ഞാൻ ആ വാക്ക് തെറ്റിക്കും….

അച്ഛൻ പെട്ടെന്ന് കൈ വീശി അത് ശെരിക്കെ കിട്ടി ചിൽ എന്ന് കൊണ്ടു….

എന്റെ കൺഡ്രോള് പോവാൻ തൊടങ്ങി….

അമ്മ എന്നെ വന്ന് പിന്നിൽ ആക്കി രക്ഷിക്കാൻ നോക്കി…

ഞാൻ കണ്ണ് തൊറന്ന് അവരെ എല്ലാരേം നോക്കി

ഇപ്പൊ ഈ നിമിഷം ഈ കോമാളി പതവി വിട്ട് വെളിയിൽ വരാൻ എന്റെ മനസ്സ് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *