ഞാൻ വെറുപ്പോടെ താഴേക്ക് നോക്കി
അച്ഛൻ എന്റെ കൈക്ക് പിടിച്ച് വലിച്ച് ഉള്ളിലാക്കി
ഞാൻ : അച്ഛാ ഞാൻ ഇപ്പൊ വരാ പ്ലീസ്
ചെറി : അവൻ പോയിട്ട് വരട്ടെ ചേട്ടാ
അച്ഛൻ ചെറിയേ എന്ന് നോക്കി
പവി ഉള്ളിലേക്ക് കേറി വന്നു
അവക്ക് എന്തോ പറയാൻ ഒണ്ട് എന്നോട്….
അത് മനസ്സിലാക്കിയ അച്ഛൻ എടക്ക് കേറി….
അച്ഛൻ : മോളെ മറ്റേ പ്രശ്നം എന്തായി…
അവക്ക് അച്ഛൻ ചൂണ്ട ഇട്ട് കൊടുത്തു..
അറിയില്ലച്ഛാ കൊഴപ്പം ആണ്… നന്ദു ചേട്ടനെ കണ്ടു വരുന്ന വഴി….
അവക്ക് സിഗ്നൽ കൊടുക്കും മുന്നേ പവി പറഞ്ഞ് തീർത്തു….
ഞാൻ കണ്ണടച്ച് നിന്നു….
അച്ഛൻ : അയ്യോ കഷ്ട്ടം നമ്മക്ക് ശെരി ആക്കാ മോള് കുളിച്ചിട്ട് വാ….
പവി ഉള്ളിലേക്ക് കേറി പോയി….
അച്ഛൻ എന്റെ കൈക്ക് ഒറ്റ അടി
കി കു മാമൻ : എന്താ ഡോ ഇത്
അച്ഛൻ : നിങ്ങള് നിക്കുന്ന കൊണ്ടാ മോന്തക്ക് കൊടുക്കാത്തത്
നന്ദന്റെ ഫോൺ വന്നു
ഞാൻ കട്ടാക്കി കൈ കെട്ടി നിന്നു
അച്ഛൻ : എടൊ താൻ പറഞ്ഞ കൊണ്ടാ അല്ലെങ്കി ഞാൻ അന്ന് ആ തെണ്ടി പിള്ളേർ ആയിട്ട് വിടില്ലായിരുന്നു അല്ല അവരെ എന്തിനാ തെണ്ടി പറയുന്നേ ഇവടെ ഒണ്ടല്ലോ…വലിയ തെണ്ടി….
ഞാൻ അത് കേക്കാതെ വേളിയിലേക്ക് നടന്നു
അച്ഛൻ : എങ്ങോട്ടാ
ഞാൻ : ഇപ്പൊ വരാന്ന് പ്ലീസ്
അച്ഛൻ : ഈ പടി കടന്നാ ഒറ്റ വെട്ടിന് കൊല്ലും നായെ…. 😡
എന്റെ തലക്കകത്ത് ഇരുന്ന് ആരോ പറയാ പോ പോന്ന്…
ഞാൻ : വന്നിട്ട് അച്ഛന് പറയാം ഞാൻ നിന്ന് തരാ ഇപ്പൊ എനിക്ക് പോണം…
ഞാൻ ഒരു തീരുമാനം പോലെ അത് പറനഞ്ഞു
എന്താ വെശ കണ്ട തെണ്ടികൾടെ കൂടെ പോയി തല്ലാൻ… നീ പോവില്ല മകനെ ഞാനാ പറയുന്നേ.. അച്ഛൻ അലറി പറഞ്ഞു…. കുടുംബത്തിന് ചീത്തപ്പേര് ഒണ്ടാക്കാൻ ആയിട്ട്….
പോവും അച്ഛന്റെ കണ്ണ് നോക്കി ഞാൻ പോലും അറിയാതെ പറഞ്ഞു…