അച്ഛൻ : ഇത്… ഇത് ആര് പറഞ്ഞെ അച്ഛൻ ഒരു സംശയം പോലെ ചോദിച്ചു….
പവി അമ്മ കണ്ണ് തൊടച്ചോണ്ട് പറഞ്ഞു….
അച്ഛൻ : ഇപ്പൊ
പവി പറഞ്ഞത് ഇത് ആരും അറിയണ്ട അറിഞ്ഞാ നിന്നെ എല്ലാരും കളിയാക്കും ന്ന് അവൻ പറഞ്ഞെന്ന് ആരോടും പറയില്ലേന്ന് സത്യം ചെയ്ത് വാങ്ങി പോല് 😞🥹 🥺
അമ്മക്ക് മുഴുവിപ്പിക്കാൻ പോലും കഴിഞ്ഞില്ല….
അച്ഛൻ : 🥹
അമ്മ : നിങ്ങള് ഓർക്ക് ന്നെ ആ പ്രാത്തിയില് എത്ര മെച്വറായിട്ടാ അവൻ പെരുമാറിയത്… . . പാവം എന്റെ കൊച്ച് എന്തൊക്കെ കേട്ടു ആരൊക്കെ പ്രാകി ആറ് കൊല്ലം നമ്മളെ ഒക്കെ വിട്ട്…. എന്നിട്ട് അവസാനം കൊറച്ച് നേരത്തെ ഗാപ്പിന് ശേഷം അമ്മ പറഞ്ഞു….
അച്ഛൻ : ഞാൻ ഒരു ദുഷ്ട്ടൻ ആണല്ലേ ഡോ….
അച്ഛൻ ഒരു പുച്ഛത്തോടെ പറഞ്ഞു….
പെട്ടെന്ന് ബൈക്കിന്റെ ലൈറ്റ് കണ്ട് അവർ നേരെ ഇരുന്നു
ഞാൻ വണ്ടി നിർത്തുമ്പോ അച്ഛൻ എണീറ്റ് ഉള്ളിലേക്ക് നടന്നു…
അമ്മ : എവടെ പോയടാ
ഞാൻ : അത് കൊറച്ച് പേരെ കാണാൻ….
അമ്മ : കഴിക്കാൻ എടുക്കട്ടേ
ഞാൻ : വേണ്ട ഞാൻ കഴിച്ചു….
അമ്മ : കടയിൽ കഴിക്കൽ നിർത്തിക്കോ രാമു ഹാ
ഞാൻ തല താത്തി ഒന്ന് മൂളി….
കേറി പോവാൻ തൊടങ്ങിയപ്പോ അച്ഛൻ എറങ്ങി വന്നു അടുക്കളയിൽ നിന്ന് ചെറിയും അച്ചുവും എറങ്ങി വന്നു….
അച്ഛൻ : വണ്ടിടെ പണി കഴിഞ്ഞു രാജേഷ് എന്നെ വിളിച്ചു നീ ഫോൺ എടുത്തില്ല പറഞ്ഞു
ഞാൻ : ഫോൺ ഓഫ് ആയിരുന്നു
ചെറി : പേര് വച്ചോ
ഞാൻ : ഇല്ല
അച്ഛൻ : എപ്പഴാ ഇനി
ഞാൻ : പറഞ്ഞാ കൊടുക്കാ
അച്ഛൻ : നീ അല്ലെ നോക്കുന്നെ അപ്പൊ വച്ചോ പെട്ടെന്ന് അതൊന്ന് എറക്ക്…
ഞാൻ : എനിക്ക് വൈയ്യ നിങ്ങള് ആരെങ്കിലും പറഞ്ഞാ മതി ഞാൻ അത് വിളിച്ച് പറയാ