കാന്താരി 5 [Doli]

Posted by

അച്ഛൻ : അവൻ വന്നില്ലല്ലോ…

അമ്മ : മോനോട് ഇത്ര സ്നേഹം 🙄

അച്ഛൻ : എന്തിന് ഡോ

അമ്മ : ഇന്നലെ അവൻ പറഞ്ഞത് കേട്ടോ നിങ്ങള്…

അച്ഛൻ ഒന്ന് മൂളി

അമ്മ : എന്റെ ഒന്നും പറയാൻ ഇല്ലേ… അവൻ പറഞ്ഞത് സത്യാ എനിക്ക് പോലും പലപ്പഴും നിങ്ങളോട് ദേഷ്യം തോന്നിട്ടുണ്ട് അവനെ ഒരുമാതിരി കളിയാക്കൽ ഒരു കഴിവ് കെട്ടവൻ പിന്നെ ഒര് ഗുണ്ട എന്ന പോലെ ഒക്കെ

അച്ഛൻ : ആരെ എങ്കിലും പേടി വേണ്ടേ ഡോ തനിക്ക് സഹിക്കാൻ പറ്റോ അവൻ ഒരു തല്ല് കൊള്ളി ആയി നടക്കുന്നത്

അമ്മ : ഒക്കെ ശെരി ആണ് ശങ്കരേട്ടാ പക്ഷെ ഒരു രീതി ഇല്ലേ…

അച്ഛൻ : ശെരിയാ എനിക്ക് എന്റെ മോന്റെ മനസ്സില് ഒരു വില്ലന്റെ രൂപം ആണെന്ന് ഞാൻ അറിഞ്ഞില്ല… 😂

അമ്മ : പോട്ടെ

അച്ഛൻ : അല്ല അവൻ എന്നെ ഒരു ക്രൂരൻ ദുഷ്ട്ടൻ ആയി കാണും എനിക്ക് അറിയാ അങ്ങനെ ആയാലും അവനെ ഒതുക്കി ഒരു ചങ്ങലക്ക് വളർത്താൻ ഞാൻ അന്നേ വിചാരിച്ചതാ

അമ്മ : ഞാൻ ഒരു കാര്യം പറയട്ടെ

അച്ഛൻ അച്ഛൻ അമ്മേ നോക്കി….

അമ്മ : അത് വെറുതെ ഒരു അടി അല്ല

അച്ഛൻ അമ്മേ ഒന്ന് നോക്കി

അമ്മ തല താഴ്ത്തി ഇരുന്നു

അച്ഛൻ : എന്താ

അമ്മ കണ്ണ് തൊടച്ചു

അമ്മ : രാമു അന്ന് ആ ചെക്കനെ ഉപദ്രവിച്ചത് വെറുതെ അല്ലെന്ന്

അച്ഛൻ : പിന്നെ

അമ്മ : ആ പൈയ്യൻ പവിടെ കൈക്ക് പിടിച്ചത് കൊണ്ടാ….

അമ്മ തേങ്ങി പോയി…

അച്ഛൻ : എന്ത്

അമ്മ : ആ ചെക്കൻ അവളെ ഇഷ്ട്ടാ ഇഷ്ട്ടാ പറഞ്ഞ് നടന്നെന്ന് അതും ഈ കൊച്ച് കുട്ടിയെ അങ്ങനെ ഇവള് സഹികെട്ട് അവനെ എന്തോ പറഞ്ഞു അവൻ കൈക്ക് പിടിച്ച് വലിക്കെ എന്തോ ചെയ്തു അത് ഇവൻ അറിഞ്ഞ് ഇന്ദ്രു രാമു പിന്നെ ആ നന്ദു എല്ലാം കൂടെ പോയി അടി ആയി അങ്ങനെ ആണ്….

Leave a Reply

Your email address will not be published. Required fields are marked *