പപ്പ : 🥹
ഞങ്ങള് മെല്ലെ വെളിയിലേക്ക് എറങ്ങി….
ഞാൻ പോയി കാർ എടുത്ത് മുന്നിലേക്ക് വന്നു
എങ്ങനെ എങ്കിലും ഈ ഹോസ്പിറ്റലിൽ നിന്നൊന്ന് പോയി കിട്ടിയാ മതി എന്നായി എനിക്ക്…
അവർടെ വീടിന്റെ അടുത്ത് എത്തിയപ്പോ ഞാൻ ഉണ്ണിക്ക് മിസ് കോൾ അടിച്ചു…
ഗെയിറ്റ് തൊറന്ന് ഞാൻ വണ്ടി കേറ്റി പാർക്ക് ചെയ്ത് കൊടുത്തു….
പപ്പ വീട് തൊറന്നു ആന്റി ഒക്കെ ഉള്ളിലേക്ക് കേറി….
ഞാൻ : അങ്കിളെ എന്തെങ്കിലും വേണോ സാദനം എന്തെങ്കിലും
അങ്കിൾ : അറിഞ്ഞൂടാ മോനെ…
പപ്പയും പാർശുവും വെളിയിലേക്ക് വന്നു
അങ്കിൾ : വർഷ എവടെ
പപ്പ : അമ്മ കുളിക്കട്ടെ പറഞ്ഞ് പോയി….
അങ്കിൾ : വാടോ ഞാൻ പോയി കുളിച്ച് ഫ്രഷ് ആയിട്ട് വരാം….
പപ്പ : വാ 🙂
ഞാൻ വെളിയിൽ തന്നെ പരുങ്ങി പരുങ്ങി നിന്നു….
പെട്ടെന്ന് പോക്കറ്റിൽ നിന്ന് പൈസ ബിൽ എടുത്ത് ഞാൻ പാർശുന് കൊടുത്തു…
പപ്പ : കഴിക്കാൻ എടുക്കട്ടെ വല്ലതും
ഞാൻ : പാർശു നല്ല കരിക്ക് വാങ്ങി കൊടുക്ക് വേണേ പറഞ്ഞാ മതി ഞാൻ എത്തിക്കാ…
പപ്പ വെഷമത്തോടെ എന്നെ നോക്കി…
പെട്ടെന്ന് ഒരു ബൈക്കിന്റെ ഹോൺ കേട്ടു….
പപ്പ അങ്ങോട്ട് നോക്കി
ഉണ്ണി വരുന്ന കണ്ട് അവളൊന്ന് വല്ലാതെ ആയി
തിരിഞ്ഞ് ഉണ്ണിയെ ഒന്ന് നോക്കി ഞാൻ പാർശുനെ നോക്കി
ഞാൻ : കുടിക്കാൻ വെള്ളം
കേട്ട പാതി കേക്കാത്ത പാതി പപ്പ ഉള്ളിലേക്ക് നടന്നു…
ഞാൻ പാർശുനെ നോക്കി തല ആട്ടി വെളിയിലേക്ക് നടന്നു…
പാർശു : ശിവ പോവാണോ
ഞാൻ തിരിഞ്ഞ് അവളെ നോക്കി
പാർശു : ആണോ പോവാ
ഞാൻ : അതേ 😊… പോട്ടെ നല്ല തലവേദന….
ഉണ്ണി എറങ്ങിയതും ഞാൻ കേറി വണ്ടി എടുത്തു…
എനിക്ക് വല്ലാത്ത സങ്കടം ദേഷ്യം ഒക്കെ തോന്നി…
ഉണ്ണി എന്തൊക്കെ ചോദിക്കുന്നുണ്ട് എന്നാ ഞാൻ അതൊന്നും കേട്ടില്ല…
അവനെ കൊണ്ട് വർക്ക്ഷോപ്പിൽ വിട്ടിട്ട് അവടെ ഇരുന്നു….