പെട്ടെന്ന് ഡോറിൽ ഒരു തട്ട് വന്നു
പരമു മാമൻ തിരിഞ്ഞ് ഡോർ തൊറന്നു….
എന്തൂട്ടാ സാറേ ഇത് … നേഴ്സ് ഉള്ളിലേക്ക് കേറി വന്നു….
നേഴ്സ് : ഇൻജെക്ഷൻ ഒണ്ട് ഇന്ന് പോണോ അതോ കാലത്ത് പോയാ മതിയോ ഡോക്ടർ ഇല്ല…
അങ്കിൾ : കാലത്ത് പോവാ ഇന്ന്….റസ്റ്റ് എടുക്കട്ടെ….
നേഴ്സ് : ഇവടെ ഒരാളെ പാടുള്ളു ടൈം കഴിഞ്ഞു ട്ടാ…
അങ്കിൾ : എന്നാ ശങ്കരാ നിങ്ങള് എറങ്ങിക്കോ …പരമേശ്വരാ പപ്പേ കൂടെ കൊണ്ട് പോ….നിങ്ങള് എറങ്ങിക്കോ എന്നിട്ട്…
പെട്ടെന്ന് ഒരു സ്ത്രീ ഉള്ളിലേക്ക് കേറി വന്നു….
ഡോക്ടർ ആണ് തോന്നുന്നു കണ്ടിട്ട്….
ഇപ്പൊ എങ്ങനെ ഒണ്ട് ചേട്ടാ… അവര് വന്നതും അങ്കിളിനെ നോക്കി ചോദിച്ചു…
അങ്കിൾ : കൊഴപ്പം ഒന്നും ഇല്ല ഡീ എന്നാലും കാലത്ത് പോവാ
ഡോക്ടർ നേരെ ആന്റിടെ അടുത്തേക്ക് പോയി…കണ്ണും പൾസ്സും ഒക്കെ നോക്കി…
പിന്നെ അച്ഛനെ നോക്കി ചിരിച്ച് സംസാരിക്കാൻ തൊടങ്ങി…
പെട്ടെന്ന് എന്നെ നോക്കി…
ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു
ഡോക്ടർ : എന്താ ഡോ അറിയാത്ത പോലെ നിക്കുന്നെ
എനിക്ക് കണ്ട പരിചയം പോലും ഇവരെ ഇല്ല…ആവശ്യമില്ലാത്ത സമയത്ത് ഓരോ മാരണങ്ങള് കേറി വരും…. 😣
ഞാൻ ഇല്ലാത്ത കോൾ എടുക്കാൻ എന്ന പോലെ വെളിയിലേക്ക് നടന്നു…
പരമു മാമൻ ഫോൺ സംസാരിച്ച് വെളിയിൽ നിപ്പുണ്ട്
എന്നെ കണ്ടതും പുള്ളി ഫോൺ കട്ടാക്കി എന്നെ നോക്കി….
ഞാൻ തിരിഞ്ഞ് തിരിഞ്ഞ് നോക്കി നോക്കി നിന്നു…
പരമു മാമൻ : അത് അളിയന്റെ പെങ്ങളാ ശാരി ഡോക്ടർ ആണ്…
ഞാൻ : ഓ…
അച്ഛൻ എറങ്ങി വന്നു കൂടെ അങ്കിളും ഒണ്ട്
അച്ഛൻ : എന്ത് ഒണ്ടെങ്കിലും വിളിക്ക്
അങ്കിൾ : ഉം 😞…
അച്ഛൻ : എടൊ താൻ ഇങ്ങനെ ആവല്ലേ ദേ അവര് കണ്ടാ ശെരി ആവില്ല ഇയാള് അവർടെ അടുത്ത് പോയി ഇരിക്ക്…
അങ്കിൾ തല ആട്ടി
ഞങ്ങള് വെളിയിലേക്ക് പോവുന്ന വഴി അമ്മടെ ഒരു ഫ്രണ്ടിനെ കണ്ട് സംസാരിച്ചോണ്ട് നിക്കുമ്പോ പരമു മാമൻ, പാർശു, പപ്പ മൂന്ന് പേരും എറങ്ങി വന്നു