ഞാൻ : എന്നാ ഞാൻ പോയി വാങ്ങിച്ചോണ്ട് വരട്ടെ കഞ്ഞി….
ആന്റി : ദേ അവടെ ഒണ്ട് മോനെ…
ഞാൻ : എന്നാ അത് കഴിക്കാ നമ്മക്ക് വന്നെ….
ഞാൻ ആന്റിടെ കൈ പിടിച്ച് പൊക്കി ഇരുത്തി…
പപ്പ ചാടി എണീറ്റ് പാത്രം എടുത്ത് കൊണ്ട് വന്നു….
ഞാൻ എണീറ്റ് മാറി….
പപ്പ : അമ്മ കഴിക്ക് മ്മാ
അവള് സ്പൂൺ എടുത്ത് കോരി കൊടുത്തു….
ആന്റി വായ തൊറന്നു….
രണ്ട് സ്പൂൺ കഴിഞ്ഞതും അവര് മതി പറഞ്ഞു
പപ്പ : കഴിക്ക് മ്മാ മരുന്ന് ഒള്ളതാ
ആന്റി : മതി മോളെ…. എനിക്ക് വേണ്ട മതി
🙄
ഞാൻ മുന്നോട്ട് നടന്ന് ബെഡിന്റെ അടുത്ത് പോയി നിന്നു
പപ്പ ചൊവന്ന കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് നോക്കി…
ഞാൻ കൈ നീട്ടി തല ആട്ടി….
പപ്പ സംശയത്തോടെ എന്നെ നോക്കി
ഞാൻ ബൗൾ പിടിച്ച് വാങ്ങി….
പപ്പ അത്ഭുതത്തോടെ എണീറ്റ് മാറി….
അപ്പൊ തന്നെ ഞാൻ അവടെ ഇരുന്നു
അതെ ഡോക്ടർ വന്ന് അങ്കിളിനെ വഴക്ക് പറയും പുള്ളിക്ക് അല്ലെങ്കി തന്നെ ബീ പ്പി ഹൈ ആണ്…കൊറച്ച് കൂടെ… ഞാൻ സ്പൂൺ ഇട്ട് എളക്കി ആന്റിയെ നോക്കി
ആന്റി : വേണ്ട കുട്ടാ
ഞാൻ : ഞാൻ തന്നാ കഴിക്കില്ലേ…. 😊
ആന്റി കണ്ണ് രണ്ട് വെരൽ വച്ച് ഞെക്കി കരയാൻ തൊടങ്ങി…. . . . ഞാൻ അവർടെ കൈക്ക് പിടിച്ച് തട്ടി
ആന്റി കണ്ണ് തൊടച്ച് എന്നെ നോക്കി…
ആന്റി തല ആട്ടി വായ തൊറന്നു….
ഞാൻ സ്പൂൺ സ്പൂൺ ആയി കോരി കൊടുത്തു….
ഒള്ളത്തിന്റെ പാതി കഴിച്ച് ആന്റി മതി പറഞ്ഞു…
ഞാൻ ബൗൾ അവടെ ഒള്ള ടേബിളിൽ വച്ചിട്ട് എണീറ്റു….
പിന്നിൽ ഒരു മെഘാ സീരിയൽ കണ്ട പോലെ പാർശു പപ്പ അമ്മ മൂന്നാളും കരച്ചലാ…. അങ്കിൾ കലങ്ങി നിപ്പാ, അച്ഛൻ അപ്പഴും കല്ല് പോലെ നിപ്പാണ്…. പരമു മാമൻ ചെറുതെങ്കിലും ഒരു ചിരി ഒണ്ട് മൊഖത്ത്…