ആന്റി : കൊച്ചുമോനെ ദേഷ്യം ആണോ
ഞാൻ : പിന്നെ സംസാരിക്കാ ആന്റി…
ആന്റി : മോൻ ഒരു സത്യം പറയോ
ഞാൻ ആന്റിയെ സംശയത്തോടെ നോക്കി…
കിച്ചു ഇനി തിരിച്ച് വരോ
എനിക്ക് നെഞ്ചത്ത് തറച്ചു അത്….
ആന്റി : ഇവരെ ആരേം എനിക്ക് വിശ്വാസം ഇല്ല മോൻ പറ
ഞാൻ കള്ളത്തരത്തിന്റെ മുഖം മൂടി എടുത്ത് ഇടാൻ തയ്യാറായി
ഞാൻ ഒരു ചിരി ചിരിച്ചു….
ആന്റി : എന്താ ചിരിക്കൂന്നേ
ഞാൻ : പണ്ട് ഞാൻ ചെയ്ത ഓരോ കാര്യം ഓർക്കുമ്പോ ഇതൊക്കെ ചെറുത് 😊…
അമ്മ : 🥺
അച്ഛൻ : 😑
ഞാൻ : പണ്ടേ ഞാൻ ഇതിലും മോശം ആയിരുന്നു പിന്നെ ഓരോ കാര്യം ആവുമ്പോ ചെലപ്പോ വാക്ക് തർക്കം പകരം വീട്ടൽ ഒക്കെ നടക്കും എന്തായാലും കിച്ചു മാറി നല്ല കുട്ടി ആയിട്ട് തിരിച്ച് വരും നമ്മക്ക് ശെരി ആക്കാ….
ആന്റി : 🥹
പപ്പടെ സൈഡിന്ന് ഉം എന്ന് ഒരു ഒച്ച വന്നു…
ഞാൻ തിരിഞ്ഞ് നോക്കിയതും കണ്ടത് വായിൽ കൈ അമർത്തി കരയുന്നു അവള്….
ഞാൻ തിരിഞ്ഞ് ആന്റിയെ നോക്കി ചിരിച്ചു
ആന്റി : അല്ല എനിക്ക് ഈ കെടാപ്പില് എന്തെങ്കിലും സംഭവിച്ചാ
ഞാൻ : ഓ പിന്നെ ഒന്ന് തലകറങ്ങി വീണാ ഒരു ചുക്കും സംഭവിക്കില്ല…പിന്നെ കിച്ചുനെ പോലിസ് സ്റ്റേഷനിന്ന് വിട്ടാലും ഞാൻ വിടില്ല നേരെ കൊണ്ട് വണ്ടിപണിക്ക് നേരെ കൊണ്ടാകും കൊറച്ച് കാലം പണി എടുത്ത് പഠിക്കുമ്പോ ആള് ശെരി ആവും….
അവരെ സമാദാനിപ്പിക്കാൻ എന്ന പേരിൽ ഞാൻ നെലവാരം ഇല്ലാത്ത കാര്യങ്ങള് പറഞ്ഞു…. ആന്റി കണ്ണ് ചിമ്മി തൊറന്നു…
ഞാൻ : വല്ലോം കഴിച്ചായിരുന്നോ
ആന്റി : വേണ്ട മോനെ
ഞാൻ : ദേ കണ്ടോ അങ്കിൾ ഇരിക്കുന്നത് അതെ പോലെ വൈയ്യാതെ ആവണ്ടേ കഴിച്ചോ വല്ലതും…. എന്താ എന്താ കൊടുക്കാൻ പറഞ്ഞെ
ഞാൻ തിരിഞ്ഞ് നോക്കി ചോദിച്ചു….
പാർശു : കഞ്ഞി ആണ്