പോവുന്ന വഴി ഡീസൽ അടിക്കാൻ നേരം അച്ഛൻ ഒന്ന് കൊരച്ച് കാണിച്ചു
ഞാൻ തിരിഞ്ഞ് നോക്കിയതും കാട് നീട്ടാ മടക്കാ അങ്ങനെ അങ്ങനെ
എനിക്ക് വെഷമം തോന്നി
ഞാൻ ഫോൺ എടുത്ത് പൈസ അടച്ച് കാറില് കേറി…
ഹോസ്പിറ്റലിൽ എത്തുമ്പോ ഞാൻ വല്ലാതെ ആസ്വതൻ ആയി പൊതുവെ ഈ ഹോസ്പിറ്റൽ എനിക്ക് പിടിക്കില്ല പിന്നെ ഇപ്പൊ മാനസികാവസ്ഥ ശെരിയും അല്ല…
റിസെപ്ഷനിൽ ചോദിച്ചപ്പോ റൂം നമ്പർ കിട്ടി….
അച്ഛൻ അമ്മ അവസാനം ഞാൻ അങ്ങനെ ഞങ്ങള് പോയി…
റൂമിൽ തട്ടിയതും പരമു മാമൻ വന്ന് ഡോർ തൊറന്നു….
അച്ഛൻ : ആഹ്…
പരമു മാമൻ : വരു 😊
അച്ഛൻ അമ്മേ നോക്കി തല ആട്ടി ഉള്ളിലേക്ക് കേറി…
എനിക്ക് അകത്ത് കേറാൻ തന്നെ മടി ആയി…
പരമു മാമൻ എന്നെ വരാൻ പറഞ്ഞു
ഞാൻ ഉള്ളിലേക്ക് കേറി…
ബെഡിൽ ആന്റി അടുത്ത് ബൈ സ്റ്റാന്റർടെ ബെഡിൽ പപ്പ പാർശുന്റെ തോളിൽ ചാരി ഇരിപ്പുണ്ട്… അങ്കിൾ ചെയറിലും…
അച്ഛൻ : കൃഷ്ണ
അങ്കിൾ ഒന്ന് മൂളി
അച്ഛൻ : എന്താടോ വൈയ്യെ
അങ്കിൾ : എന്ത് പറയാൻ ഡോ…. ഇന്നലെ വൈകീട്ട് തൊടങ്ങിയ മനസ്സ് മുട്ടല്ലേ ബീപ്പി ഇത്തിരി കൂടി…. മരുന്ന് കഴിച്ച് അങ്ങനെ ഇരിപ്പാ…മോനെ ഏൽപ്പിക്കാ വച്ചാ
ഞങ്ങളെ ഞെട്ടിച്ച് കൊണ്ട് അങ്കിൾ കരയാൻ തൊടങ്ങി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി…
അച്ഛൻ എണീറ്റ് പുള്ളിടെ അടുത്തേക്ക് പോയി….
അച്ഛൻ : എടൊ വഴി ഒണ്ടാക്കാടോ താൻ അയ്യേ കൃഷ്ണാ
അങ്കിൾ : ഒരു ബുദ്ദിമുട്ട് വന്നപ്പഴാ മനസ്സിലായത് ഞാൻ ഒറ്റക്കായിരുന്നു ഇത്ര കാലം…
അച്ഛൻ : ഒന്നൂല്ലാ എല്ലാരും ഒണ്ട് താൻ ചുമ്മാ ഇരിക്ക്…. നമ്മക്ക് ശെരി ആക്കാ
ഞാൻ കൈ കെട്ടി ഇങ്ങനെ നിന്നു…
ആന്റി കൈ കാട്ടി എന്നെ വിളിച്ചു….
ഞാൻ മെല്ലെ അടുത്തേക്ക് നടന്നു….
ഒന്ന് ബെഡിൽ കൈ തട്ടി ഇരിക്കാൻ പറഞ്ഞു
ഞാൻ ഒന്ന് ചിരിച്ച് അടുത്ത് കേറി ഇരുന്നു