ചെറിയമ്മ : ടാ ആ തട്ടം എന്താ ടാ കാര്യം….
ഞാൻ : അത് ഒന്നൂല്ല
ചെറി : ഏയ്… ടാ നിനക്കറിയാല്ലോ എന്താ കാര്യം നീയും ആ പരമേട്ടനും അല്ലെ അവടെ ഒണ്ടായത്…
ഞാൻ : പവി 👀
അമ്മ : ഡീ കേറി പോ പവി : കണ്ടവര് ചെയ്യുന്ന ഓരോന്നിനും എനിക്ക് നിക്കാൻ വൈയ്യെ
അവള് ചാടി തുള്ളി കേറി പോയി….
ചെറിയമ്മ : പറ എന്താ കാര്യം…
ഞാൻ : ഒന്നൂല്ലാ അത് എന്തോ ലവ് മാറ്ററ്
ചെറിയമ്മ : ഏയ് അല്ല വേറെ എന്തോ ആണ്…
ഞാൻ : അല്ലെന്ന് അതന്നെ
പെട്ടെന്ന് അച്ഛന്റെ കാർ വന്നു….
അമ്മ വെളിയിലേക്ക് പോയി…
അച്ഛൻ പെട്ടെന്ന് എറങ്ങി ഉള്ളിലേക്ക് വന്നു
എന്തോ പന്തികേട് പോലെ….
ഞാൻ മടിയിന്ന് എണീറ്റ് ഇരുന്നു
ചെറി : എന്താ ചേട്ടാ
അച്ഛൻ : കൃഷ്ണൻ വിളിച്ചിരുന്നു അയാൾടെ ഭാര്യ കൊഴഞ്ഞ് വീണു അഡ്മിറ്റ് ആണെന്ന്…
എനിക്ക് വല്ലാത്ത പോലെ തോന്നി…
അച്ഛൻ ഉള്ളില് പോയി ഡ്രസ്സ് മാറി പെട്ടെന്ന് തന്നെ തിരിച്ച് വന്നു….
അച്ഛൻ : താൻ ഇത് വരെ റെഡി ആയില്ലേ
അമ്മ : ഞാൻ വരണോ
അച്ഛൻ : എന്താ ഭാഗ്യ ഇത് ശേ എന്തൊക്കെ വന്നാലും അവസാനം അവര് ബന്ധുക്കള് കൂടെ ആണ്…
ഞാൻ ചെയറിൽ പോയി ഇരുന്നു
അമ്മ : അപ്പൊ ഇവനോ
അച്ഛൻ ഒന്നും പറഞ്ഞില്ല മൊഖം മാറി….
അച്ഛൻ : താൽപ്പര്യം ഒണ്ടേ വരട്ടെ…
അമ്മ : ടാ വാ പോവാം
ചെറി : വേണ്ട ചേട്ടാ ഞാൻ വരാ
അച്ഛൻ ചെറിയെ തുറിച്ച് നോക്കി….
ചെറി : ടാ രാമാ പോ ഒന്ന് 😏 എനിക്ക് മൂഡില്ല
സാഹചര്യം അറിയാതെ ഇങ്ങേര്….
ഞാൻ ലുങ്കി അഴിച്ച് കൊടഞ്ഞ് കെട്ടി….
കാറിന്റെ കീ ടേബിളിൽ നിന്ന് എടുത്ത് നടന്നു
അച്ഛൻ ഒന്ന് ചെറുതായി ചിരിച്ചു….