അച്ഛൻ എന്നെ ഒന്ന് നോക്കി
ഞാൻ തല താത്തി അടുക്കളയിലേക്ക് പോയി….
അമ്മ : ആഹാരം ഒന്നും വേണ്ടേ നിനക്ക്
ഞാൻ : അച്ചു പോയില്ലേ ഇന്ന്
അമ്മ : ഇല്ല അവന് പനി പോലെ
ഞാൻ തല ആട്ടി
അമ്മ പാത്രം എടുത്ത് വെളിയിലേക്ക് പോയി
ഞാൻ ചെത്തം ഇല്ലാതെ കഴിച്ചിട്ട് എണീറ്റ് പോയി…
പിന്നെ രാത്രി കഴിക്കാൻ നേരം ആണ് എറങ്ങി വന്നത്…
അച്ഛൻ ഒഴികെ എല്ലാരും സംസാരം ആണ്….
ചെറി : ആഹ് വാ മ്മാ
അമ്മ : രാമു ആ ചെക്കൻ എന്ത് വൃത്തിക്കെട്ടവനാ
ഞാൻ മനസ്സിലാവാത്ത പോലെ നോക്കി…
ചെറി : ആ തട്ടം ഇട്ട പെണ്ണ് വന്ന കാര്യം പറഞ്ഞത്
ഞാൻ വായും പൊളിച്ച് നിക്കുന്ന അച്ചുനെ നോക്കി
അവൻ എന്നേം നോക്കി
ഞാൻ : കേറി പോ
അച്ചു : നിക്ക് ടാ കേക്കട്ടെ
ഞാൻ : കേറി പോടാ…. 😡
ഞാൻ ഇത്തിരി ചൂടായി പറഞ്ഞു
അച്ചു മെല്ലെ എണീറ്റ് മേളിലേക്ക് കേറി പോയി
ഞാൻ : എന്റെ അളിയനെ പോലെ ആവാതെ നടന്നോ…
അമ്മ എന്നെ നോക്കി
ചെറിയമ്മ : എന്റെ അളിയൻ എന്ന് എടുത്ത് പറയണ്ട കാര്യം ഇല്ല മനസ്സിലായി ഞങ്ങളെ കളിയാക്കിയതാ
ചെറി : എടാ മോനെ വാ ഇരിക്ക്
ചെറി എന്റെ കൈ പിടിച്ച് വലിച്ചു….
ഞാൻ പോയി മടിയിൽ കെടന്നു…
ചെറി : നിന്നെ കൃഷ്ണേട്ടൻ തെരക്കി
ഞാൻ ചെറിയെ ഒന്ന് നോക്കി
ചെറി : കൊച്ച് എടക്ക് എടക്ക് നിന്നെ തെരയുന്നതും കണ്ടു….
അമ്മ : നീർത്തട ഒരു കൊച്ച്….
ഞാൻ : എനിക്ക് വൈയ്യ ചെറി മതി ആയി… ഞാൻ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു ചെറിയ മടുപ്പ് ഒണ്ടായിരുന്നു എന്നാലും ചെന്നൈ തന്നെ മതി ആയിരുന്നു…🥹
അമ്മ : രാമു 😞
ഞാൻ : ഇല്ലമ്മ എനിക്ക് വൈയ്യ… മതി ആയി ഈ രണ്ട് മാസം കൊണ്ട് എന്തൊക്കെ ഒന്ന് അനുഭവിച്ചു എന്ന് എനിക്കെ അറിയൂ…