എന്താ അറിയില്ല സങ്കടം വരുന്ന സമയം റെയിൽവേ സ്റ്റേഷൻ ആണ് അതിന് പറ്റിയ സ്ഥലം….
ഒന്ന് അലറി കരയാൻ ആഗ്രഹം ഒണ്ട് പക്ഷെ പറ്റുന്നില്ല ആണായി പോയത് കൊണ്ട് മാത്രം പറ്റാത്ത കാര്യങ്ങളിൽ ഒന്നാ ഇതും…
ഞാൻ ജനലിൽ കൂടെ നോക്കി ഇരുന്നു…. എന്റെ എതിരിൽ ഒരു കൊച്ച് കുട്ടി ഇരിക്കുന്നു അതിന്റെ അമ്മ അപ്പറം ഒണ്ട് അവർടെ കൈയ്യിൽ ഒരു കുഞ്ഞും ഒണ്ട്
ഞാൻ എന്നെ നോക്കി ചിരിച്ച കുട്ടിയെ ഒന്ന് നോക്കി
ഒറങ്ങുന്ന അമ്മക്കും അനിയനോ അനിയത്തിക്കൊ വേണ്ടി ഒറങ്ങാതെ കാവൽ ഇരിക്കാ ആ കുട്ടി… അതെ ഇനി അങ്ങനെ ഒരു ജീവിതം ആണ് എനിക്കും…എനിക്ക് ഇഷ്ട്ടം ഉള്ളവർക്ക് വേണ്ടി ജീവിക്കാൻ ആണ് ഇനി എന്റെ ഈ ജീവിതം….
ഞാൻ കണ്ണടച്ച് ശ്വാസം വലിച്ച് വിട്ട് ട്രെയിനിന്റെ കൂടെ വരുന്ന തണുത്ത കാറ്റ് ആസ്വദിച്ച് കണ്ണടച്ചു….
മനസ്സിൽ കഴിഞ്ഞ ആറേഴ് മണിക്കൂർ അനുഭവിച്ച മുഴുവൻ വികാരങ്ങളും ഞാൻ ആ വണ്ടിയുടെ കൂടെ പറഞ്ഞ് വിട്ട് വീട്ടിലേക്ക് തിരികെ പോയി…. . . .
കാലത്ത് അമ്മ തുളസിക്ക് വെള്ളം ഒഴിക്കാൻ വരുമ്പോ സിറ്റ് ഔട്ടിൽ എന്നെ കണ്ടു
അമ്മ കൈയ്യിലെ പാത്രം താഴെ വച്ച് എനിക്ക് നേരെ വന്നു…
അമ്മ : രാമു രാമു രാമുവേ….
ഞാൻ മെല്ലെ കണ്ണ് തൊറന്നു….
അമ്മ : വന്നിട്ട് വിളിച്ചൂടെ
ഞാൻ മെല്ലെ എണീറ്റ് ഇരുന്നു….
അമ്മ : വന്നെ വാ ഇവടെ ഇരിക്കണ്ട….
ഞാൻ എണീറ്റ് കൂടെ പോയി…
അമ്മ : പോ ഒന്ന് ഫ്രഷ് ആയിട്ട് വാ അമ്മ ചായ തരാ…
ഞാൻ മെല്ലെ എണീറ്റ് പോയി ഫ്രഷ് ആയി തിരിച്ച് വന്നു….
ചെറിയമ്മ ചായ ആയി അടുത്തേക്ക് വന്നു….
പിന്നാലെ അമ്മേം വന്നു
അവര് ഡയനിങ് ടേബിളിൽ എന്റെ അടുത്ത് ഇരുന്നു…
അമ്മ : എന്തായി കുട്ടാ
ഞാൻ ഒന്ന് നോക്കി ചായ ഗ്ലാസ് കൈയ്യിൽ വച്ച് കറക്കി….
ചെറിയമ്മ : കൊച്ച് വെഷമിക്കണ്ട കേട്ടോ…