അച്ഛൻ : 😑
രുദ്രൻ മാമൻ : അപ്പൊ ശെരി ഞാൻ സി ഐ സാറിനെ കണ്ടിട്ട് എറങ്ങട്ടെ ഹോസ്പിറ്റലിൽ പോണം….
അച്ഛൻ തല ആട്ടി…
ഞാൻ ചെറിയെ പോയി തട്ടി
ചെറി : അവൻ എല്ലാം ഒറ്റക്കാ ചെയ്തത് പറഞ്ഞു ആ കൊച്ച് തൽക്കാലം സേഫ് ആണ്….
ഞാൻ തല ആട്ടി….
പപ്പ അവൾടെ തോളിൽ പിടിച്ച് പരമു മാമൻ പിന്നാലെ അങ്കിളും വന്നു….
താൻ പേടിക്കണ്ട ഞങ്ങള് കാലത്ത് വരാ….എല്ലാം ശെരി ആവും ആദ്യം ഞങ്ങള് ഹോസ്പിറ്റൽ പോയിട്ട് വരാ…
പപ്പ എന്നെ നോക്കി
ഞാൻ തിരിച്ചും ആദ്യം ആയി അഹങ്കാരം ഇല്ലാത്ത നോട്ടം….
പരമു മാമൻ അവളെ പിടിച്ച് കാറിൽ ഇരുത്തി….
വക്കീൽ എറങ്ങി വന്നു
വക്കീൽ : അതെ കാലത്ത് എന്തായാലും ശെരി ആക്കാ നേരത്തെ വരാം ശെരി അപ്പോ….
ഞാൻ കാറിലേക്ക് കേറി…
കൊറച്ച് നേരം കഴിഞ്ഞതും അച്ഛൻ വന്നു….
ഞങ്ങള് കാർ എടുത്ത് തിരിച്ചു
അച്ഛൻ : ടാ ഹോസ്പിറ്റലിലേക്ക് വിട്
ഞാൻ : ഇനി പോയിട്ട് കാര്യം ഇല്ല കേറ്റി വിടില്ല
അച്ഛൻ ഒന്നും പറഞ്ഞില്ല
ചെറി : എന്നാലും അന്ത പയ്യൻ സെറിയാണ ത്രാട്ട് അമ്മോ….
ഞാൻ പുച്ഛത്തിന്റെ ഒച്ച ഇട്ടു 😏
അച്ഛൻ : കാലത്ത് നേരത്തെ വരണം…ആദ്യം ഹോസ്പിറ്റൽ പോണം എന്നിട്ട് പോവാ….
ഞാൻ : എന്നെ സ്റ്റേഷനിൽ വിട്ടാ ഞാൻ അങ്ങ് പോവും
അച്ഛൻ എന്നെ നോക്കി
ചെറി : ശെരി നോക്കി പോണേ പോയിട്ട് അച്ചുനെ വിളിക്ക് അവൻ വരും
ഞാൻ : അതൊന്നും വേണ്ട
ചെറി : പാത്ത് പോ എപ്പടി വേണാലും പോ
അച്ഛൻ : മോനെ
ഞാൻ : വേണ്ടച്ഛാ 😞
അച്ഛൻ : ഇല്ല നീ പൊക്കോ…. അതാ നല്ലത്….
ഞാൻ സ്റ്റേഷൻ പോയി വണ്ടി നിർത്തി ചെറി വന്ന് കാർ എടുത്ത് പോയി….
കൊറേ നേരത്തെ ഇരുപ്പിന് ഒടുവിൽ എഗ്മോർ വന്നു അതില് കേറി…