അവനെ വീണ്ടും വീണ്ടും തല്ലി….
സി ഐ രുദ്രൻ മാമൻ ഒക്കെ നോക്കി നിന്നു…
നാറിയ അവസ്ഥ ഞാൻ തലക്ക് കൈ കൊടുത്ത് ഇരുന്നു…
പരമു മാമൻ ഇരുന്ന് പല്ല് കടിക്കാ…
രുദ്രൻ മാമൻ : സാറേ ഞാൻ ഒന്ന് പോയിട്ട് വരാ സാറേ
സി ഐ : എങ്ങോട്ടാ ഡോ
രുദ്രൻ മാമൻ : അതെ ഇവടെ അടുത്ത് ഒരു സ്ഥലത്ത് ഒരുത്തൻ റോഡിൽ ആക്‌സിഡന്റ് ആയി കെടക്കുന്നു എന്ന് ചേട്ടന്റെ മോൻ വിളിച്ച് പറഞ്ഞു അവൻ സെക്കന്റ് ഷോക്ക് പോവാൻ നോക്കിട്ട് ടിക്കറ്റ് കിട്ടാതെ വരുന്ന വഴി കണ്ടെന്ന് നമ്മടെ ഏരിയ ആണേ റിപ്പോർട്ട് ചെയ്തിട്ട് വരാ…
സി ഐ : ശെരി സലീംനെ വിളിച്ച് വരാൻ പറഞ്ഞിട്ട് പോ….
ആനി : സാറേ എന്നെ റേപ്പ് ചെയ്തതാ സാറേ ഈ വീഡിയോ വച്ച് ഇത്ര കാലം ഇവനെ വെറുതെ വിടരുത് സാറേ അപേക്ഷ ആണ്….
സി ഐ കലങ്ങിപ്പോയി പുള്ളി അവളെ ദയയോടെ നോക്കി….
അപ്പൊ തന്നെ പോക്കറ്റിൽ കെടക്കുന്ന ഫോൺ വൈബ്രെറ്റ് ആയി…
ഞാൻ അത് എടുത്ത് നോക്കി
ഋഷിടെ കോൾ ആയിരുന്നു… അത് കട്ടായി
അപ്പൊ തന്നെ ടെക്സ്റ്റ് വന്നു… Grpile oruthane kitti aajaayio….
ഞാൻ ആ നാറിയെ ഒന്ന് നോക്കി അവന്റെ മുഖം മനസ്സിൽ ക്യാപ്ച്ചർ ചെയ്ത് വെളിയിലേക്ക് എണീറ്റ് നടന്നു….
ഡോർ തൊറന്ന് വെളിയിലേക്ക് എറങ്ങി….
എല്ലാരും വെളിയിൽ നിപ്പുണ്ട്
അച്ഛൻ : എന്താ ടാ
ഞാൻ ഇല്ലെന്ന് ചെവി രണ്ടും പൊത്തി കാണിച്ച് കൈ കാട്ടി വെളിയിലേക്ക് എറങ്ങി….
പോയ ഞാൻ തിരിച്ച് സ്റ്റേഷൻ എത്തുമ്പോ എല്ലാരും പോലിസ് ജീപ്പിൽ വരുന്ന എന്നെ നോക്കി….
ഞാൻ എറങ്ങി പരുങ്ങി പരുങ്ങി നിന്നു….
ശങ്കരേട്ടൻ പോയില്ലേ കൂടെ വന്ന രുദ്രൻ മാമൻ അച്ഛന്റെ നേരെ പോയി പറഞ്ഞു
അച്ഛൻ : ദേ എറങ്ങി
രുദ്രൻ മാമൻ : ഞാൻ അളിയനെ കണ്ടപ്പോ പറഞ്ഞു ശങ്കരേട്ടൻ വന്നിട്ടുണ്ട് എന്ന്… അളിയൻ ചേട്ടന് വേണ്ട സൗകര്യം ചെയ്ത് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്….