ആ നിമിഷം എന്റെ ഉള്ളിൽ പേര് ഉൾപ്പടെ എല്ലാം വന്നു…
അവളുടെ കണ്ണുകൾ കരഞ്ഞ ലക്ഷണം ഒണ്ട്… ഇവൾ എന്താ ഇവടെ
സി ഐ ടെ അലർച്ച ആണ് എന്നെ തിരിച്ച് കൊണ്ട് വന്നത്
ഇവൻ ഈ ഭൂമിക്ക് തന്നെ ഭാരം ആണ്
സി ഐ ഞങ്ങളെ നോക്കി പറഞ്ഞു
അച്ഛൻ ഫോൺ എടുത്ത് വെളിയിലേക്ക് എറങ്ങി…
സി ഐ : പരാതി ആണ് മോന് എതിരെ…
പപ്പ : ആനി എന്താ ടാ ഇതൊക്കെ
രുദ്രൻ മാമൻ : ശ് ശ് കൊച്ചെ സാറ് ചോദിക്കും….
സി ഐ : മോനെ മോന്റെ പരാതി പറ
കിച്ചു : സാറേ വേണ്ട പ്ലീസ്
സി ഐ : കൊടും ക്രിമിനൽ ആയ നിനക്ക് എന്ത് മാനം ടാ അടിച്ച് ശെരി ആക്കും നിന്നെ….
കിച്ചു : സാറേ പ്ലീസ്…
സി ഐ ക്ക് തന്നെ ചമ്മൽ ആയി….
ഞാൻ അങ്കിളിനെ തട്ടി… പുള്ളി എന്നെ തിരിഞ്ഞ് നോക്കി
ഞാൻ : ഒന്ന് പൊറത്ത് നിക്കോ
ഞാൻ വെറുപ്പോടെ പറഞ്ഞു
പുള്ളി പപ്പടെ തോളിൽ പിടിച്ച് എറങ്ങി പോയി….
ഇപ്പൊ അവടെ ഞാനും പരമുമാമനും മാത്രം ആണ് ഉള്ളത്….
സി ഐ ഞങ്ങളെ ഇരിക്കാൻ പറഞ്ഞു
പരമു മാമൻ : എന്താ സാറേ കാര്യം…
സി ഐ : മകന്റെ അടുത്ത പുണ്യ പ്രവർത്തി ബ്ലാക്ക് മെയിൽ ചെയ്യൽ അതും നഗ്ന വീഡിയോ എടുത്ത് വച്ചിട്ട്…. 😡 പുള്ളി തികച്ചും അറപ്പോടെ പറഞ്ഞു…
പരമു മാമൻ തല കുനിച്ച് പോയി…
ഞാൻ അവനെ തുറിച്ച് നോക്കി പിന്നെ അവളേം… അച്ഛൻ ഈ തെണ്ടിയെ ആണല്ലോ പവിക്ക് കെട്ടിച്ച് കൊടുക്കാൻ നിന്നത്….
ആനി എന്നെ നോക്കി നാണങ്കെട്ട ചിരി ചിരിച്ചു….
സി ഐ : എന്താ സാറേ ഇയാളെ ചെയ്യണ്ടത്…. നിങ്ങള് കൂട്ടത്തോടെ ആത്മഹത്യ ചെയ്യണ്ട അവസ്ഥ വരും…
ആനി : സാറേ എന്നെ സഹായിക്കാൻ നോക്കിയതിനാ ഇന്ദ്രുനെ ഇവൻ 😡ഈ പട്ടി അവള് അവന്റെ ചെവിക്കല്ല് നോക്കി അടിച്ചു….