പറ്റിച്ചതാ സാറേ… അത്ര നേരം മിണ്ടാതെ നിന്ന ഞാൻ കേറി പറഞ്ഞു….
സി ഐ എന്നെ നോക്കി അച്ഛൻ അങ്കിൾ അവടെ ഒള്ള എല്ലാരും എന്നെ നോക്കി….
വെളിയിലേക്ക് പോയ രുദ്രൻ അങ്കിൾ ഉള്ളിലേക്ക് കേറി വന്നു….
സി ഐ : എന്താ ഡോ
രുദ്രൻ അങ്കിൾ ചെവിയിൽ എന്തോ പറഞ്ഞു….
സി ഐ അത് കേട്ട് ഹരിയെ ഒന്ന് നോക്കി…. ചാടി എണീറ്റ് കൈ മടക്കി ഒന്ന് കൊടുത്തു….
അവന്റെ കോളർ പിടിച്ച് നാല് കുലുക്ക്….
അയാള് നിന്ന് കെതക്കാൻ തൊടങ്ങി….മുതുക് താഴ്ത്തി കൂമ്പ് നോക്കി നാലെണ്ണം കൊടുത്തു…. എന്തിനാ ടാ വീട്ട്കാർക്ക് ഭാരം ആയി ഇങ്ങനെ ജീവിക്കുന്നത്….പോയി ചാവ് പോടാ പോ…
കൃഷ്ണകുമാർ അങ്കിൾ : അടിക്കല്ലേ സാറേ… 😞
പപ്പ : തേങ്ങി തേങ്ങി കരയാൻ തൊടങ്ങി….
സി ഐ : ഇവനെ ഒക്കെ…. രുദ്ര അവരെ വിളിക്ക്
രുദ്രൻ മാമൻ : സലീമേ കേറ്റി വിട്…
ഞാൻ തിരിഞ്ഞ് നോക്കി….
“അപ്പൊ ഒരു ഷോൾ കൊണ്ട് മൊഖം മൂടിയ ഒരു സ്ത്രീ ഉള്ളിലേക്ക് കേറി വന്നു പിന്നെ കൂടെ ഒരു പൈയ്യനും… അവനെ എനിക്ക് അറിയാ അന്ന് പപ്പ ആദ്യമായി പിക്കപ്പിന് വന്ന് തട്ടിയപ്പോ ചോദിക്കാൻ വന്നവൻ ”
സി ഐ : മോളെ ഒരു സെക്കന്റ്…. എല്ലാരും ഒന്ന് വെളിയിൽ നിക്ക് പുള്ളി ഞങ്ങളെ ഒക്കെ വെളിയിൽ ആക്കി….
രുദ്രൻ മാമൻ വന്ന് ഡോർ ലോക്ക് ചെയ്തു…
എടക്ക് നല്ല ഒച്ചയുടേം അടി പൊട്ടുന്നതിന്റേം ഒച്ച കേക്കാ…
അഞ്ച് മിനിറ്റ് കഴിഞ്ഞതും ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു…
എന്നാ അവടെ കണ്ടത് ഷോൾ ഇല്ലാത്ത ആ മുഖം വെളിച്ചത്തിൽ…. ആ നിമിഷം ഒരു ഇടി അടിക്കും പോലെ എന്റെ ഉള്ളിൽ ആ മുഖം ആദ്യം ഞാൻ കണ്ട ആ നിമിഷം എന്റെ ഓർമയിൽ വന്നു
” ഞാൻ ആനി കിച്ചുന്റെ ഗേൾ ഫ്രണ്ട് ” എങ്കേജ്മെന്റ് കഴിഞ്ഞ അന്ന് മോളിൽ പൊളിഞ്ഞ് നിന്ന എന്റെ അടുത്തേക്ക് വന്നവൾ….