സി ഐ : നന്നായി കൊഴപ്പം വല്ലതും
രുദ്രൻ മാമൻ : ഇല്ല സാറേ തൽക്കാലം ഒറക്കത്തിലാ
സി ഐ : ജീസസ്…അപ്പൊ മിസ്റ്റർ പറയുന്ന കൊണ്ട് ഒന്നും തോന്നരുത് നിങ്ങടെ മോൻ പക്കാ ക്രിമിനലാ ഇവനെ ഒക്കെ ഇങ്ങനെ വളർത്തി നശിപ്പിച്ചത് നിങ്ങള് തന്നെ ആണ്…. ചോദിക്കുമ്പോ ചോദിക്കുമ്പോ പൈസ കാർ ബൈക്ക് എല്ലാം വാങ്ങി കഷ്ട്ടം തന്നെ
പുള്ളി തല താഴ്ത്തി ഇരുന്നു
സി ഐ : കേസ് എഴുതിയാ എല്ലാം കൂടെ കൊറേ കാലം തീരും ഉള്ളില് തന്നെ
കൃഷ്ണ കുമാർ അങ്കിൻ : അയ്യോ സാറേ
സി ഐ : അയ്യോ അമ്മോ. പറയല്ലേ അല്ലെങ്കിലും കേസ് വരും….
കൃഷ്ണകുമാർ അങ്കിൾ : സാറേ ഒരു ചാൻസ്
സി ഐ : ചാൻസ് കൊടുക്കാൻ ഇത് സിനിമ അല്ലല്ലോ സാറേ അന്വേഷിച്ചപ്പോ നിങ്ങടെ മോൻ ആലപ്പുഴ ഒള്ള ഒരു കോളേജിൽ പോയി പെൺകുട്ടികൾടെ ടോയ്‌ലെറ്റിൽ കേറി ഒരു പെൺകുട്ടിയേ ചെ
പപ്പ വായ പൊത്തി കരയാൻ തൊടങ്ങി….
സി ഐ : കണ്ടോ നിങ്ങള് നിങ്ങടെ മോളെ രാത്രി നേരം കെട്ട നേരത്ത് സ്റ്റേഷനിൽ നിർത്താൻ വെഷമിക്കുന്നു അപ്പൊ. ആ കുട്ടിക്ക് സംഭവിച്ച കാര്യം എത്ര അപമാനകരം ആയിട്ടുള്ളത് ആണ്
കൃഷ്ണകുമാർ അങ്കിൾ : സാറേ. എല്ലാം ശെരി ആണ് സാർ പറഞ്ഞത് എല്ലാം സാർ ഒന്ന് സഹായിക്കണം…പ്രായം നോക്കി എങ്കിലും സാറേ
സി ഐ : പ്രായം മിസ്റ്റർ ഇവനെ പോലെ ഒള്ള ആളുകൾക്ക് ഒരു ഫ്യൂച്ചർ ഞാൻ കാണുന്നില്ല…എനിക്ക് അറിയില്ല കേസ് എടുക്കാൻ ആണ് എസ് പി വിളിച്ച് പറഞ്ഞിട്ടുള്ളത്….
പെട്ടെന്ന് ഉള്ളിലേക്ക് ഒരു പോലീസ് കേറി വന്നു
സി ഐ : എന്താ സലീമേ
സാറേ ഒരു പെൺകുട്ടി പരാതി തരാൻ വന്ന് നിക്കുന്നു….
സി ഐ : രുദ്രൻ ഒന്ന് പോയി
രുദ്രൻ മാമൻ എറങ്ങി പോയി….
സി ഐ : രുദ്രൻ നിന്ന കൊണ്ട് പറയാത്തതാ… അയാൾടെ സഹോദരിടെ മോനെ ആണ് എല്ലാ റൂളും കൃത്യം ആയിട്ട് അറിയാവുന്ന ഒരാളാണ് അയാള് അതോണ്ട് നിങ്ങള് നിന്നിട്ട് കാര്യം ഇല്ലെന്നാ എനിക്ക് പറയാൻ ഒള്ളത്…. പാവം ഈ കുട്ടി വന്ന് ചാടി…. അല്ല മോളെ എന്റെ മോൾടെ പ്രായം ഒള്ള കൊണ്ട് ചോദിക്കാ നിനക്കും ഇവനെ പോലെ വട്ടുണ്ടോ അതോ സഹോദരൻ പറ്റിച്ചതാണോ നിന്നെ….